കോട്ടയം: പിണ്ണക്കാനാട് മൈലാടി എസ്.എച്ച് കോൺവെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ ജോസ് മരിയയെ (75) കൊലപ്പെടുത്തിയ കേസിൽ വിധി പ്രഖ്യാപനം 23ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണു നടപടി.കേസിലെ പ്രതി കാസർഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
2015 ഏപ്രിൽ 17 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പാലാ ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണക്കിടെ സിസ്റ്റർ ജോസ് മരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെന്റർ ജയിൽ തടവിൽ കഴിയുകയാണു പ്രതി.