കൊല്‍ക്കത്ത: ഓപ്പണറായുള്ള സുനില്‍ നരൈന്‍ അല്ലെങ്കിലും പണ്ടേ അപകടകാരിയാണ്. അത് ഒരിക്കല്‍ കൂടി തെളിയിക്കുന്ന കാഴ്ചയ്ക്കാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരെ തല്ലി പരുവംകെടുത്തി സുനില്‍ നരൈന്‍ സെഞ്ചുറിയടിച്ച മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പടുത്തുയര്‍ത്തിയത് 223 റണ്‍സ്. 13 ഫോറിന്റെയും ആറു സിക്‌സിന്റെയും മേമ്പൊടിയോടെ 56 പന്തില്‍ 109 റണ്‍സ് നേടിയാണ് നരൈന്‍ പുറത്തായത്.
അപകടകാരിയായ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പെട്ടെന്ന് പുറത്താക്കാനായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു തുടക്കത്തില്‍ റോയല്‍സ്. 13 പന്തില്‍ 10 റണ്‍സെടുത്ത സാള്‍ട്ട് പുറത്തായതിന് പിന്നാലെയെത്തിയ ആങ്ക്രിഷ് രഘുവന്‍ശി രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് അല്‍പം മങ്ങലേല്‍പിച്ചു. 18 പന്തില്‍ 30 റണ്‍സാണ് രഘുവന്‍ശിയുടെ സമ്പാദ്യം. 
ശ്രേയസ് അയ്യര്‍-7 പന്തില്‍ 11, ആന്ദ്രെ റസല്‍-10 പന്തില്‍ 13, വെങ്കടേഷ് അയ്യര്‍-6 പന്തില്‍ 8, റിങ്കു സിംഗ്-പുറത്താകാതെ ഒമ്പത് പന്തില്‍ 20, രമണ്‍ദീപ് സിംഗ്-പുറത്താകാതെ ഒരു പന്തില്‍ ഒന്ന്‌ എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. രാജസ്ഥാനു വേണ്ടി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോന്ന് വീതവും.

By admin

Leave a Reply

Your email address will not be published. Required fields are marked *