കോഴിക്കോട്: ആർഎസ്എസും ബിജെപിയും ഭരണഘടനയെ നശിപ്പിക്കുന്നുവെന്നും കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കാൻ നിലനിൽക്കുന്നുവെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധി.
വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കൊടിയത്തൂരിൽ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു. കടലിനടിയിലും ആകാശത്തും അദ്ദേഹത്തെ കാണാം. എന്നാൽ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി അഴിമതി മറിച്ചു വെയ്ക്കാൻ ശ്രമിച്ചു. ഇലക്ടറൽ ബോണ്ട് അഴിമതി മറയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സിബിഐയെ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ട് വഴി പണം സമാഹരിച്ചു.
സർക്കാരിൻ്റെ റോഡ് നിർമാണ കരാർ നൽകിയ കരാറുകാരനിൽ നിന്നും ബോണ്ട് സ്വീകരിച്ചു. തെരുവ് ഗുണ്ടകളെ പോലെ കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി. പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ടറൽ ബോണ്ടിനെ കുറിച്ച് മാധ്യമങ്ങൾ പറയുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *