മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു. സിഎൻഗ്ലോബൽ മൂവീസ് എന്ന് പേരിട്ടിരിക്കുന്ന നിര്‍മ്മാണക്കമ്പനി ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ്. നല്ല സന്ദേശങ്ങൾ നൽകുന്ന കുടുംബചിത്രങ്ങൾ നിർമ്മിക്കുകയാണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് നിർമ്മാണത്തിൻ്റെ മുഖ്യ ചുമതലയുള്ള ലിസ്സി കെ ഫെർണാണ്ടസ് പറയുന്നു. സ്വർഗം എന്ന സിനിമയാണ് ഈ ബാനറിന്‍റെ ആദ്യ ചിത്രം.
ഒരു സെക്കൻ്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആൻ്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 11 ന് പൂഞ്ഞാർ, സിഎംഐ ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ലിസ്സി‌ കെ ഫെർണാണ്ടസ് ഫസ്റ്റ് ക്ളാപ്പ് നൽകിക്കൊണ്ടായിരുന്നു തുടക്കം. അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധേയമാണ് സ്വര്‍​ഗം. അനന്യയ്ക്കൊപ്പം സജിൻ ചെറുകയിലും സിജോയ് വർഗീസും ആദ്യരം​ഗത്തില്‍ അഭിനയിച്ചു.
ക്രൈസ്തവ പശ്ചാത്തലത്തില്‍ അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സാമ്പത്തിക ഏറ്റക്കുറച്ചിലുകളുള്ള ഈ വീട്ടുകാർക്കിടയിലൂടെ വീട് ഒരു സ്വർഗമാകുന്ന ചില കാര്യങ്ങളിലേക്ക് നോട്ടമയക്കുകയാണ് ചിത്രം. നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ചിത്രം ഒരു ക്ളീൻ എൻ്റെർടെയ്നര്‍ ആയിരിക്കും. അജു വർഗീസ്, ജോണി ആൻ്റണി മഞ്ജു പിള്ള, വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജ, കുടശ്ശനാട് കനകം, ശ്രീറാം, ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ  ലിസ്സി കെ ഫെർണാണ്ടസ്.
തിരക്കഥ റെജീസ് ആൻ്റെണി, റോസ് റെജീസ്, ഗാനങ്ങൾ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി. ഏറെ ജനപ്രിയമായ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമയ്ക്ക് ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. സംഗീതം മോഹൻ സിതാര, ജിൻ്റോ ജോൺ, ലിസ്സി കെ ഫെർണാണ്ടസ്, ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റിംഗ് ഡോൺ മാക്സ്, കലാസംവിധാനം അപ്പുണ്ണി സാജൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ റോസ് റെജീസ്, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് റെജിലേഷ്, ആൻ്റോസ് മാണി, പ്രൊഡക്ഷൻ മാനേജർ റഫീഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ തോബിയാസ്. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ജിജേഷ് വാടി.

By admin

Leave a Reply

Your email address will not be published. Required fields are marked *