സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു. ബിഷപ് മാർ മാരി ഇമ്മാനുവലിനാണ് കുത്തേറ്റത്.

ബിഷപ്പിനു ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

ബിഷപ്പിനെ കൂടാതെ മറ്റ് നാല് പേർക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലൻസ് അറിയിച്ചു. പരിക്കേറ്റവരെല്ലാം 20നും 70നും ഇടയില്‍ പ്രായമുള്ളവരാണ്. 

എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കിടെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ ബിഷപിനെ ആക്രമിക്കുന്നത്. സംഭവത്തിന് പിന്നാലെ അക്രമിയെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിന്‍റെ കാരണം അറിയില്ലെന്നും അക്രമി ഉപയോഗിച്ച ആയുധം എന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *