വടകര: വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ തുടരുകയാണെന്ന്  വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ. തനിക്കെതിരെയുള്ള വ്യാജ പ്രചരണം എതിര്‍സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്നാണ് ശൈലജയുടെ ആരോപണം.
കാന്തപുരം ഉസ്താദിന്റെ വ്യാജ ലെറ്റർ പാഡുണ്ടാക്കി പ്രചാരണം നടത്തി. കൊട്ടിയം സ്വദേശി നൗഷാദിനൊപ്പം നിൽക്കുന്ന എന്റെ ചിത്രം ഉപയോഗിച്ച് പാനൂർ ബോംബ് സ്ഫോടനക്കേസിലെ അമലിന്റെ ചിത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. 
തനിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നു. ഇത് എതിർ സ്ഥാനാർത്ഥി അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. ഇലക്ഷന്‍ കമ്മീഷണര്‍ക്കും പൊലീസിനും വരണാധികാരിക്കും പരാതി നല്‍കുമെന്നും ശൈലജ പറഞ്ഞു,

By admin

Leave a Reply

Your email address will not be published. Required fields are marked *