ഗോതമ്പറോഡ്: വിഷുദിനത്തില്‍ നിര്‍ധന കുടുംബത്തിന്റെ കണ്ണീരൊപ്പി ടീം വെല്‍ഫയര്‍ പ്രവര്‍ത്തകരുടെ വേറിട്ട വിഷു ആഘോഷം. കൊടിയത്തൂര്‍ ഗ്രാമ  പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗോതമ്പറോഡ്-ചേലാന്‍കുന്ന് നാല് സെന്റ് കോളനിയില്‍ ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന്റെ വീട് പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി പഴയ ഷെഡ് പൊളിച്ചു മാറ്റാനാണ് പ്രവര്‍ത്തകര്‍ സേവനം ചെയ്തത്.
രണ്ട് ദിവസത്തെ ശ്രമദാനത്തിലൂടെ പഴയ ഷെഡ് പൂര്‍ണമായി പൊളിച്ചു നീക്കി പുതിയ വീട് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്വ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹകരണത്തോടെയാണ് വീട് നിര്‍മാണം.
 
പത്ത് വര്‍ഷത്തോളമായി പ്ലാസ്റ്റിക് ഷെഡില്‍ താമസിക്കുന്ന ഈ കുടുംബത്തിലെ വൃദ്ധ മാതാപിതാക്കള്‍ നിത്യരോഗികളാണ്. ലൈഫ് ഭവന പദ്ധതിയോ മറ്റു സര്‍ക്കാര്‍ സഹായങ്ങളോ ലഭ്യമായിട്ടില്ല. വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുല്‍സത്താര്‍ മാസ്റ്റര്‍, കണ്‍വീനര്‍ അശ്റഫ് പി.കെ, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ്, തോട്ടത്തില്‍ അസീസ്, നൗഫല്‍ മേച്ചേരി, സാലിം ജീറോഡ്, ടി.കെ മുജീബ്, ശഫീഖ് പി, മുനീല്‍ മാവായി, സിദ്ദീഖ് ഹസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *