ബിഗ് ബോസ് ഷോയ്ക്കെതിരെ ഹര്‍ജി: ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 

പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും  ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. 

ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, എംഎ അബ്ദുള്‍ ഹക്കീം എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരാളെ പവര്‍ ടീമില്‍ കയറ്റാമെന്ന് ബിഗ് ബോസ്; ഒടുവില്‍ അധികാരം ഏറ്റെടുത്ത പവര്‍ടീം ആയാളെ കൂട്ടത്തില്‍കൂട്ടി

ഡാ മോനേ ‘ആവേശം’ ഇരട്ടിക്കുന്നു; വിഷു തലേന്നും ബോക്സോഫീസില്‍ ബോസായി ഫഹദ്, കളക്ഷന്‍ ഇങ്ങനെ

By admin

You missed