കൊച്ചി: ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.
മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം.
ബിഗ് ബോസില്‍ ശാരീരികാക്രമണവും. ശാരീരികാക്രമണവും വംശീയാധിക്ഷേപവും ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും ഇതു സംപ്രേഷണ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
മോഹന്‍ലാലിനും ഡിസ്നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ഒരു സ്വകാര്യ ചാനലില്‍ നടക്കുന്ന തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന പരിപാടി മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്.