ആലുവ: പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ അയാൻ അഹമ്മദ്. 780 മീറ്റർ ദൂരം 50 മിനിറ്റുകൊണ്ടാണ് എൽകെജി വിദ്യാർത്ഥി നീന്തിക്കടന്നത്. മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആലുവയിലെ നീന്തൽ പരിശീലന കൂട്ടായ്മയാണ് അയാന് പരിശീലനം നൽകിയത്. ആഴമേറെയുള്ള പെരിയാർ അയാൻ അഹമ്മദ് ആയാസമില്ലാതെ നീന്തി കടന്നു. ആലുവ മണ്ഡപം കടവിൽ നിന്ന് ദേശംകടവിൽ നീന്തി കയറി ഈ മിടുക്കൻ. വേണ്ടി വന്നത് 50 മിനിറ്റ് മാത്രം. ആലുവ കീഴ്മാട് സ്വദേശിയായ നിയാസ് നാസറിന്റെയും ജുനിതയുടേയും മകനാണ് അയാൻ. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *