സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പള്ളിയിലുണ്ടായ കത്തിക്കുത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസത്തിനിടെ സിഡ്‌നിയില്‍ നടക്കുന്ന രണ്ടാമത്തെ കത്തിയാക്രമണമാണിത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
പരിക്കേറ്റവര്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പള്ളിയിലെ ശുശ്രൂഷയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ പുരോഹിതനും വിശ്വാസികള്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

BREAKING: *ANOTHER MASS STABBING* – A bishop and several worshippers have been attacked in another mass stabbing in Wakeley, Sydneypic.twitter.com/f3MoL0VuwD
— Insider Paper (@TheInsiderPaper) April 15, 2024

നഗരത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള അസീറിയൻ പള്ളിയിൽ ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ഒരാൾ അൾത്താരയുടെ അടുത്തെത്തി വലതു കൈ ഉയർത്തി കത്തികൊണ്ട് പുരോഹിതനെ ആക്രമിക്കുകയായിരുന്നു.
പിന്നാലെ വിശ്വാസികള്‍ നിലവിളിച്ചു. 20 നും 70 നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാർക്കാണ് പരിക്കേറ്റതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച സിഡ്‌നിയിലെ ബോണ്ടി ഏരിയയിലെ ഒരു മാളിലുണ്ടായ കത്തി ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് പള്ളിയിലെ ആക്രമണം.

By admin

Leave a Reply

Your email address will not be published. Required fields are marked *