തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ കെ. മുരളീധരന്‍ മത്സരിക്കാന്‍ എത്തിയതോടെ താമര വാടിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ബി.ജെ.പി. പടം മടക്കിയതായും പ്രചാരണ രംഗത്തുപോലും അവരെ കാണാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
”അങ്ങനെയാരും തൃശൂര്‍ എടുക്കില്ല. അത് കോണ്‍ഗ്രസ് തന്നെ എടുക്കും. മോദി എല്ലാ ദിവസവും കേരളത്തില്‍ വരുന്നുണ്ട്. അതുകൊണ്ട് യു.ഡി.എഫിന്റെ വോട്ടുകള്‍ വര്‍ധിക്കുന്നു എന്നതാണ് സത്യം. മോദിയും അമിത് ഷായും കൂടുതല്‍ തവണ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 
കേരളം ഭരിച്ച് മുടിച്ച സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷനില്ല, 52ലക്ഷം ക്ഷേമപെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നില്ല, തൊഴിലാളികള്‍ക്ക് ക്ഷേമിനിധി ആനൂകൂല്യം ലഭിക്കുന്നില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല.
വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു. അഴിമതി മാത്രമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. പിണറായിയെയും മോദിയെയും ജനം മടുത്തിരിക്കുന്നു. ഇന്ത്യയില്‍ ഒരു മോദി തരംഗവുമില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തും”- രമേശ് ചെന്നിത്തല പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *