കോട്ടയം: ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്.
കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവാവിനെ പ്രവേശിപ്പിച്ചത്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.