ഡബ്ലിന്‍ : വിദേശത്ത് ജനിച്ച അയര്‍ലണ്ടുകാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നു.ഈ പോക്കുപോയാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയുടെ മൂന്നിലൊന്നും വിദേശത്തുനിന്നും വന്നു താമസിക്കുന്നവരുടേതാവുമെന്ന് യൂറോസ്റ്റാറ്റ് കണക്കുകള്‍ പറയുന്നു. തൊഴില്‍ തേടിയെത്തുന്ന ആയിരങ്ങള്‍ക്ക് അയര്‍ലണ്ട് ആശ്രയമാവുന്നതാണ് ഈ കണക്കുകളുടെ വര്‍ധനവിന് കാരണമെന്നും നിരീക്ഷിക്കപ്പെടുന്നു.
നോണ്‍ നാഷണല്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഇ യു അംഗരാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് അയര്‍ലണ്ടിനുള്ളതെന്ന് യൂറോസ്റ്റാറ്റ് വെളിപ്പെടുത്തുന്നു.
2023ല്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന 52,71,395 പേരില്‍ 11,50,090 പേര്‍ ‘വിദേശങ്ങളില്‍നിന്നുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനസംഖ്യയുടെ 21.82 ശതമാനമാണിത്.എന്നാല്‍ ദിവസം തോറും ഐറിഷ് വംശജരുടെ എണ്ണം കുറയുന്നുണ്ട്. ചെറുപ്പക്കാരില്‍ അധികവും കാനഡ, അമേരിക്ക,ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് കുടിയേറുന്നത്.
ഒരു വര്‍ഷത്തിനുള്ളിലെ പെരുക്കം
2022ലെ സെന്‍സസില്‍ രാജ്യത്തിന് പുറത്ത് ജനിച്ചവരായി 10,17,437പേരെയാണ് എന്നാല്‍ അതിന് ശേഷം 2023 ല്‍ 1,32,653 പേരെയാണ് വിദേശത്ത് ജനിച്ചതായി കണ്ടെത്തിയത്.
വിദേശത്ത് ജനിച്ചവരുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.സെസന്‍സസിന് ശേഷമുള്ള ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് ആളുകള്‍ വര്‍ക്ക് പെര്‍മിറ്റ് വഴിയും അവരുടെ ആശ്രിതരായും രാജ്യത്ത് എത്തിയെന്നാണ് കണക്കുകളില്‍ തെളിയുന്നത്. അഭയാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയവും ഫിനഗേല്‍ സര്‍ക്കാര്‍ നടപ്പാക്കി.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്തെ ജനസംഖ്യ 2022 ജനുവരി ഒന്നിന് 50,60,084മായിരുന്നു. 2023 ജനുവരി ഒന്നിന് അത് 52.71,395 ആയി വര്‍ദ്ധിച്ചു. ഈ കാലയളവില്‍ ജനസംഖ്യയില്‍ 2,11,311 പേരുടെ വര്‍ദ്ധനവ് നോണ്‍ നാഷണലുകാരുടെ എണ്ണത്തിലുണ്ടായി.
ഭാവിയില്‍ പേഴ്സണല്‍ പബ്ലിക് സര്‍വീസ് നമ്പറുകള്‍(പി പി എസ് ) നേടുന്ന ആളുകളില്‍ 23%വും അയര്‍ലണ്ടില്‍ ജീവിക്കുന്ന വിദേശിയരുടെ മക്കളായിരിക്കുമെന്നും കണക്കുകള്‍ പറയുന്നു.
 ജനസംഖ്യാ വളര്‍ച്ചയുടെ തോത് ഇപ്പോഴത്തേതിലും കൂടുതലായാല്‍ 2050 ഓടെ അയര്‍ലണ്ടില്‍ 10 മില്യണ്‍ ജനസംഖ്യയുണ്ടാകും. അതില്‍ പകുതിയോളം പേരും വിദേശത്ത് ജനിച്ചവരായിരിക്കാമെന്നും അനുമാനിക്കുന്നു.
ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ കുടിയേറ്റക്കാരുള്ള രാജ്യങ്ങളിലൊന്ന് അയര്‍ലണ്ടാണെന്ന് യൂറോ സ്റ്റാറ്റ് കാണിക്കുന്നു. ആയിരത്തിന് 30 എന്നതാണ് അയര്‍ലണ്ടിന്റെ പ്രതിശീര്‍ഷ കണക്ക്.ഇ യു ശരാശരിയുടെ മൂന്നിരട്ടിയാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *