Malayalam News Highlights:തൃശ്ശൂർ പൂരത്തിന് കൊടിയേറി; വിവാദ നിർദേശങ്ങൾ പിൻവലിക്കും
തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വനംവകുപ്പിന്‍റെ പിൻവാങ്ങൽ. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തുവന്നു.