തിരുവനന്തപുരം: പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. സ്വന്തം അപ്പനെതിരെ പറഞ്ഞു മതിയായപ്പോള്‍ ബാക്കിയുള്ളവര്‍ക്കെതിരേ പറയുകയാണ് അനിലെന്നും പിതൃനിന്ദ കാട്ടിയ ആള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഹസന്‍ പറഞ്ഞു.
പരാമര്‍ശത്തിനെതിരേ അനില്‍ ആന്റണി ഇന്ന് രംഗത്തെത്തിയിരുന്നു. താന്‍ കാലഹരണപ്പെട്ട നേതാവെന്നു പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെ.പി.സി.സിയുടെ പ്രസിഡന്റെന്നുമായിരുന്നു അനിലിന്റെ പ്രതികരണം. ഹസന്റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണ്. അതിനു വേറെ മറുപടിയില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപിന്നാലെയാണ് അനിലിനു മറുപടിയുമായി ഹസന്‍ വീണ്ടും രംഗത്തെത്തിയത്.