ടെഹ്‌റാൻ: ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും ഇബ്രാഹിം റെയ്സി പറഞ്ഞു.
ഇനി ഇസ്രായേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇസ്രായേല്‍ ഇനി മോശമായി പെരുമാറിയാല്‍ വളരെ ശക്തമായ മറുപടിയാകും നല്‍കുകയെന്നും റെയ്‌സി പറഞ്ഞു.
ആക്രമണം അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപ്പറേഷൻ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ സൈനിക മേധാവി മുഹമ്മദ് ബഗേരി പറഞ്ഞു.