മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നോർത്ത് പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിൽ ബംഗ്ലാവുപറമ്പ് വീട്ടിൽ അൻഷാദി (34)നെയാണ് പിടികൂടാനായത്. നോർത്ത് പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ് ഐ സെബാസ്റ്റ്യൻ പി ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 2.98 ഗ്രാം എം ഡി എം എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിലും ലഹരിമരുന്ന് പരിശോധന തുടരുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. ഗ്രേഡ് എസ് ഐ സാനു, എ എസ് ഐ. സുമേഷ്, സീനിയർ സി പി ഒമാരായ റോബിൻസൺ, അനിൽകുമാർ, സി പി ഒമാരായ വിനു, മഹേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളായ വിഷ്ണു, അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.