പശ്ചിമേഷ്യയിലെ സംഘർഷം; താത്കാലിക സർവീസ് നിയന്ത്രണവുമായി എയർ ഇന്ത്യ, ടെൽ അവീവ് സർവീസ് നിർത്തിയെന്ന് അറിയിപ്പ്

ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷ സാഹചര്യം നിൽക്കുന്നത് പരിഗണിച്ച് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ച് എയർ ഇന്ത്യ. തെൽ അവീവിലേക്കുള്ള വിമാന സർവീസുകളാണ് കമ്പനി താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. ഡൽഹിയിൽ നിന്നും തെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിലവിൽ സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. 

നിലവിൽ ഡൽഹിക്കും ടെൽ അവീവിനും ഇടയിൽ  ആഴ്ചയിൽ നാല് സ‍ർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഏതാണ്ട് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തീയ്യതിയാണ് എയർ ഇന്ത്യ ടെൽ അവീവ് വിമാന സർവീസ് പുനഃരാരംഭിച്ചത്. അതിന് മുമ്പ് ഇസ്രയേൽ – ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴാം തീയ്യതി മുതൽ എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin