ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനില്‍ നിന്നും നാലുകോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ തിരുനെല്‍വേലിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് സമന്‍സ്.
തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാന്‍ താംബരം പോലീസ് നിര്‍ദേശിച്ചു. ബി.ജെ.പി. സംസ്ഥാന വ്യവസായ സെല്‍ അധ്യക്ഷന്‍ ഗോവര്‍ധനും സമന്‍സ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പിടിയിലായവര്‍ ട്രെയിന്‍ യാത്രയ്ക്കുള്ള എമര്‍ജന്‍സി ക്വാട്ടയ്ക്കായി അപേക്ഷ നല്‍കിയത് നൈനാരുടെ ലെറ്റര്‍പാഡിലാണ്.
സ്റ്റേഷനിലേക്ക് പോകും മുമ്പ് മൂവരും നൈനാരുടെ ഹോട്ടലില്‍ തങ്ങിയതും നൈനാറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രതികളുടെ കൈവശമുണ്ടായിരുന്നു. കൂടാതെ, അറസ്റ്റിലായ ബി.ജെ.പി. പ്രവര്‍ത്തകന്‍ സതീഷിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നും പോലീസ് പറഞ്ഞു.