‘ജിന്റപ്പൻ’ തന്നെ താരം; 19ല്‍ പതിനൊന്ന് വോട്ടുകളുമായി ജിന്‍റോ പുതിയ ക്യാപ്റ്റന്‍

ബിഗ് ബോസ് മലയാളം സീസണുകളില്‍ എല്ലാ ആഴ്ചയിലും ഓരോ ക്യാപ്റ്റന്‍ വീതം ഉണ്ടാകും. ഇവരാകും ആ വീട്ടിലെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്ത് കൊണ്ടു പോകേണ്ട ആള്‍. ഇത്തവണ പവര്‍ ടീമിനാണ് ബിഗ് ബോസ് വീടിന്‍റെ സര്‍വ്വാധികാരം എങ്കിലും ക്യാപ്റ്റന് പ്രത്യേക പവര്‍ ഉണ്ട്. അത്തരത്തില്‍ ആറാം ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കയാണ് ഇപ്പോള്‍. 

കഴിഞ്ഞ ദിവസം ആണ് ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ഓരോ ടീമില്‍ നിന്നും ഓരോരുത്തരും ഒപ്പം ക്യാപ്റ്റന്‍ ആകാന്‍ താല്പര്യം ഉള്ളവരും ആണ് മത്സരിച്ചത്. അതും ബാലറ്റ് വോട്ടിംഗ് രീതിയില്‍. ജിന്‍റോ, ഗബ്രി, ശ്രീധു, അഭിഷേക് കെ, ശ്രീരേഖ, നന്ദന എന്നിവരാണ് ക്യാപ്റ്റന്‍സിക്കായി മത്സരിച്ചത്. 

രണ്ട് ദിവസം മുന്‍പ് വോട്ടിംഗ് നടന്നിരുന്നുവെങ്കിലും ഫലം പ്രഖ്യാപിച്ചിരുന്നില്ല. വിഷുദിനമായ ഇന്നാണ് മോഹന്‍ലാല്‍ ഫലം പ്രഖ്യാപിച്ചത്. 19 പേരുടെ വോട്ടില്‍ 11 എണ്ണം നേടി ജിന്‍റോ ആണ് ഇത്തവണ ക്യാപ്റ്റന്‍ ആയത്. ഗബ്രി- 4, ശ്രീധു-2, അഭിഷേക് -2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടിംഗ് കണക്ക്. തന്നെ വീണ്ടും ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തപ്പോള്‍ കണ്ണ് നിറഞ്ഞാണ് ജിന്‍റോ അത് ഏറ്റെടുത്തത്. എല്ലാവര്‍ക്കും നന്ദി ഉണ്ട്. ഞാന്‍ ഇവിടെ ഉണ്ടെങ്കില്‍ ഒരുപാട് തവണ ക്യാപ്റ്റന്‍ ആകണമെന്നാണ് എന്‍റെ ആഗ്രഹമെന്നാണ് ജിന്‍റോ നന്ദി പ്രസംഗത്തില്‍ പറഞ്ഞത്. 

ബിഗ് ബോസ് സീസണ്‍ 6ല്‍ വളരെ വേഗം പ്രേക്ഷ പ്രീതി നേടിയ ആളാണ് ജിന്‍റോ. പലതവണ പവര്‍ ടീമിനും അല്ലാതെയും നിന്ന ആളാണ് ജിന്‍റോ. പറയുന്ന കാര്യങ്ങളില്‍ പലപ്പോഴും വ്യക്തയില്ലെങ്കിലും ചില തഗ് മറുപടികള്‍ പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. 

By admin