ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ചിക്കാഗോയുടെ ഓക്ക് പാർക്കിൽ ഉള്ള സെയിൻറ് ജോർജ് യാക്കോബായ ഇടവകയിൽ വച്ച് ഏപ്രിൽ മാസം ഒൻപതാം തിയതി കൂടിയ മീറ്റിംഗിൽ ചിക്കാഗോയിലുള്ള വിവിധ ഇടവകകളിൽ നിന്നും സേവനം അനുഷ്ടിച്ചതിനു ശേഷം ട്രാൻസ്‌ഫർ ആയി പോകുന്ന വൈദികർക്ക് യാത്ര അയപ്പ് നൽകി.
ലൊംബാർഡിൽ ഉള്ള സെൻറ് തോമസ് മാർത്തോമാ ചർച് വികാരി റെവ. അജിത് കെ തോമസ്, ഡിസ്‌പ്ലെയിൻസിൽ ഉള്ള ചിക്കാഗോ മാർത്തോമാ ചർച്, അസിസ്റ്റന്റ് വികാരി റെവ. ഷെറിൻ ഉമ്മൻ, എൽമ്ഹ്സ്റ്റിൽ ഉള്ള സി എസ് ഐ ക്രൈസ്റ്റ് ചർച് വികാരി റെവ.അരുൺ മോസസ് എന്നീ വൈദികർക്ക് ആണ് യാത്ര അയപ്പ് നൽകിയത്.
ചിക്കാഗോ എക്യൂമെനിക്കൽ കൗണ്സിലിന്റെ പ്രസിഡന്റ് ആയ വെരി.റെവ. സ്കറിയ തേലപ്പിള്ളിൽ കോർ എപ്പിസ്കോപ്പ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെൻറ് ജോർജ് ഇടവക വികാരി റെവ. ഫാ . മാത്യു കരുത്തലാക്കൽ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. റെവ. എം കെ തോമസ് പ്രാർത്ഥന നടത്തുകയും റെവ. ഡോ. മാത്യൂസ് ഇടിക്കുള, ജോയിന്റ് ട്രെഷറർ വര്ഗീസ് പാലമലയിൽ. ഏലിയാമ്മ പുന്നൂസ് എന്നിവർ കൗൺസിലിന് വേണ്ടി അനുമോദനങ്ങൾ അർപ്പിക്കുകയും എക്യൂമെനിക്കൽ കൂട്ടായ്മയിൽ കഴിഞ്ഞ കാലങ്ങളിൽ നല്കിതന്ന നേതൃത്ത്വത്തിനായി പ്രേത്യേകമായ നന്ദി അറിയിക്കുകയും കൗണ്സിലിന്റെ നാമത്തിൽ മൊമെന്റോ നൽകി ആശംസകൾ അറിയിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട വൈദികരുടെ മറുപടി പ്രസംഗത്തിൽ, എക്യൂമെനിക്കൽ കൂട്ടായ്മയിൽ പ്രവർത്തിപ്പാൻ കിട്ടിയ അവസരങ്ങൾക്കായി ദൈവത്തോട് നന്ദി പറയുകയും, എല്ലാ കരുതലിനും സഹകരണങ്ങൾക്കും കൗണ്സിലിനോടു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഈ മീറ്റിംഗിൽ, . കൗണ്സിലിന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന റെവ. ഫാ. ജോ വര്ഗീസ് മലയിൽ , റെവ. ഫാ. ഹാം ജോസഫ് ,റെവ. ഫാ ലിജോ പോൾ, റെവ. എബി എം തോമസ്ഡ് തരകൻ. റെവ ഫാ. തോമസ് മാത്യു, റെവ. ഫാ. സ്റ്റീഫൻ വര്ഗീസ് എന്നീ വൈദികരും, കൗണ്സിലിന്റെ സെക്രട്ടറി പ്രേംജിത് വില്യം, ട്രെഷറർ ജേക്കബ് കെ ജോർജ്,ജോയിന്റ് .സെക്രട്ടറി ബീന ജോർജ് എന്നിവരും സന്നിഹിതർ ആയിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *