ഒട്ടവ: യു.എസിൽ മൂന്നു മാസത്തിനിടെ 11 വിദ്യാർത്ഥികൾ പലകാരണങ്ങളാൽ  മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് കാനഡയിലെ വാൻകൂവറിലെ സൺസെറ്റ് പരിസരത്ത് 24 കാരനായ ഇന്ത്യൻ വിദ്യാർത്ഥി കാറിൽ വെടിയേറ്റ് മരിച്ചു.
ചിരാഗ് ആൻ്റിലിനെ (24)  വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വാൻകൂവർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
വെടിയൊച്ച കേട്ട് സമീപവാസികൾ എമർജൻസി   വിളിച്ചതായി പോലീസ് വക്താവ്  അറിയിച്ചു .
വെടിയൊച്ചയുടെ ശബ്ദം കേട്ട് സമീപവാസികൾ ഏപ്രിൽ 12-ന് രാത്രി 11 മണിയോടെ ഈസ്റ്റ് 55-ാം അവന്യൂവിലേക്കും മെയിൻ സ്ട്രീറ്റിലേക്കും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാതായി വാൻകൂവർ പോലീസ് പറഞ്ഞു.
കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
2022 സെപ്റ്റംബറിൽ വാൻകൂവറിലേക്ക് താമസം മാറിയ ചിരാഗ്  കാനഡ വെസ്റ്റിലെ യൂണിവേഴ്സിറ്റിയിൽ എംബിഎ പൂർത്തിയാക്കി.  അടുത്തിടെ വർക്ക് പെർമിറ്റ് ലഭിച്ചു.
ഹരിയാന സ്വദേശിയായ  ചിരാഗിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി, അദ്ദേഹത്തിൻ്റെ കുടുംബം ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ GoFundMe വഴി പണം സ്വരൂപിക്കുന്നു .
എല്ലാ ദിവസവും   സഹോദരനുമായി താൻ സംസാരിക്കാറുണ്ടായിരുന്നുവെന്ന്   റോമിത് ആൻ്റിൽ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു, അവൻ .
സംഭവദിവസവും  ചിരാഗിനോടും സംസാരിച്ചിരുന്നുവെന്ന് റോമിത് പറഞ്ഞു.
എൻഎസ്‌യുഐ നേതാവ്  വരുൺ ചൗധരി, വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ട് വിദ്യാർത്ഥിയുടെ കുടുംബത്തിന് സഹായം അഭ്യർത്ഥിച്ചു.
ഈ ദുഷ്‌കരമായ സമയത്ത് മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകണമെന്ന് അദ്ദേഹം  അഭ്യർത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *