ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു, ചില്ല് തകർത്ത് തുണിക്കടയിൽ ഇടിച്ചുകയറി അപകടം

കഞ്ഞിക്കുഴി: നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തുണിക്കടയ്ക്ക കാര്യമായ നാശനഷ്ടം സംഭവിച്ചു. കടക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ കടയിലേക്ക് ഇടിച്ചു കയറിയത്. ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഞായറാഴ്ച വൈകിട്ട് 4 നാലുമണിയോടെയാണ് സംഭവം. ജി എസ് ആർ ടെക്സ്റ്റൈൽസെന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ മുൻഭാഗത്തുള്ള ക്ലാസുകൾ പൂർണമായും തകർന്നു. തുണി വാങ്ങാൻ എത്തിയ ആളുടെ സ്കൂട്ടറാണ് കാർ ഇടിച്ചു തകർത്തത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇടപെട്ട് കേന്ദ്രം; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനുമായി ചർച്ച നടത്തി

‘കൈ’ വിട്ടില്ല, കനയ്യ കുമാറിനെ ദില്ലി പിടിക്കാൻ ഇറക്കി; പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ലോക്സഭ പോരിനിറങ്ങി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

By admin