ആര് ജയിച്ചാലും രാജസ്ഥാന്‍റെ ഒന്നാം സ്ഥാനം തൽക്കാലം ഇളകില്ല; നിർണായകമാകുക ചൊവ്വാഴ്ച കൊൽക്കത്തക്കെതിരായ മത്സരം
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറില്‍ ആവേശജയം നേടിയതോടെ പോയന്‍റ് പട്ടികയില്‍ 10 പോയന്‍റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആറ് മത്സരങ്ങളില്‍ അഞ്ച് ജയവുമായാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങളിലൊന്നും ആര് ജയിച്ചാലും രാജസ്ഥാന്‍റെ ഒന്നാം സ്ഥാനത്തിന് തല്‍ക്കാലം ഭീഷണിയുണ്ടാകില്ല. നാലു മത്സരങ്ങളില്‍ നിന്ന് ആറ് പോയന്‍റുള്ള കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്താണെങ്കിലു 1.528 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തക്ക് അനുകൂല ഘടകമാണ്. ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന് 0.767 നെറ്റ് റണ്‍റേറ്റാണുള്ളത്. രാജസ്ഥാനും കൊല്‍ക്കത്തക്കും പിന്നിലായി ആറ് പോയന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളുമുണ്ട്. ഇവരിൽ ആര് വരും ദിവസങ്ങളില്‍ ജയിച്ചാലും എട്ട് പോയന്‍റുമായി രണ്ടാം സ്ഥാനത്ത് എത്താനെ കഴിയൂ.
അതേസമയം, ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ലഖ്നൗ സൂപ്പര്‍ജയന്‍റ് മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചാല്‍ കൊല്‍ക്കത്തക്ക് എട്ട് പോയന്‍റാവും. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കുന്ന രാജസ്ഥാൻ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം നിര്‍ണായകമാകും. ഈ മത്സരത്തിലും ജയിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള കൊല്‍ക്കത്തക്ക് രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവും.
If Rajasthan Royals does not top the points table then it is their loss.
Best team of IPL 2024. pic.twitter.com/UImFL7hUYt— Satya Prakash (@Satya_Prakash08) April 13, 2024
എന്നാല്‍ ഇന്ന് ലഖ്നൗ ആണ് ജയിക്കുന്നതെങ്കില്‍ രാജസ്ഥാന്‍റെ ഒന്നാം സ്ഥാനം 19ാം തീയതിവരെ സേഫാകും. 19ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലും ലഖ്നൗ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുണ്ടാകു. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ചെന്നൈയോ മുംബൈയോ ജയിച്ചാലും രാജസഥാന് തല്‍ക്കാലും ഭീഷണിയില്ല. ആറ് പോയന്‍റ് വീതം നേടിയ സണ്‍റൈസേഴ്സം ഗുജറാത്തും ചെന്നൈയും ലഖ്നൗവുമെല്ലാം നെറ്റ് റണ്‍റേറ്റില്‍ പിന്നിലാണെന്നതിനാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടിയാലെ രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനാവു. കൊല്‍ക്കത്ത മാത്രമാണ് നിലവില്‍ രാജസ്ഥാന് ഭീഷണി ഉയര്‍ത്തുന്ന ഒരേയൊരു ടീം.