തിരുവനന്തപുരം: വനംവകുപ്പിന്റെ വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി നിർദ്ദേശപ്രകാരം വേഗത്തിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണ്.
പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കും. സർക്കുലറിൽ വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ചു. ഉത്സവ പരിപാടികൾ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കുലറിലെ അപ്രായോഗിക നിർദ്ദേശങ്ങൾ തിരുത്തും. തിങ്കളാഴ്ച കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കും. ആശങ്ക ഉയർത്തുന്ന നിർദേശം പിൻവലിക്കും. വേഗത്തിൽ തയ്യാറാക്കിയതിനാലാണ് അപ്രായോഗിക നിർദ്ദേശങ്ങൾ ഉൾപ്പെട്ടത്.
നിയമം മറികടന്ന് തീരുമാനം എടുക്കാൻ കഴിയില്ല. പൂരം പതിവുപോലെ ഭംഗിയായി നടക്കും. കോടതിയെ അടിയന്തര സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.