മോഹൻലാൽ, മമ്മൂട്ടി സിനിമകൾ മാറിക്കോ!; ഇത് പിള്ളേരുടെ രാജവാഴ്ച, ആദ്യദിനം ലോകമെമ്പാടും പണംവാരിയ മോളിവുഡ്

തുവരെയും ഇല്ലാത്തൊരു പീക്ക് ലെവലിലാണ് ഇപ്പോൾ മലയാള സിനിമ. കളക്ഷനിൽ എന്നും അമരക്കാരായിരുന്ന പല ഇൻസ്ട്രികളെയും തകർത്തെറിഞ്ഞുള്ള മലയാള സിനിമയുടെ നേട്ടം ഓരോ മലയാളികളും അഭിമാനത്തോടെ നോക്കി കാണുകയാണ്. ഒരുകാലത്ത് അന്യം നിന്ന കോടി ക്ലബ്ബുകൾ നിസാരമായി മലയാള സിനിമ കയ്ക്കുള്ളിൽ ആക്കുകയാണ്. അതും പുതുവർഷം പിറന്ന് വെറും നാല് മാസത്തിൽ. പല റെക്കോർഡുകളെയും തകർത്തെറിഞ്ഞ് യുവതാരങ്ങളുടെ ഉദയവും ഈ കാലഘട്ടത്തിൽ മോളിവുഡ് കണ്ടുകഴിഞ്ഞു. ഈ അവസരത്തിൽ 2024ല്‍ ആദ്യദിനം ആഗോളതലത്തില്‍ മലയാള സിനിമ നേടിയ കണക്കുകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

ആദ്യദിന കളക്ഷനില്‍ കേരളത്തില്‍ മാത്രം ഒന്നാമത് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ്. എന്നാല്‍ ആഗോളതലത്തില്‍ എത്തിയപ്പോള്‍ കഥമാറി. പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം ആണ് ഒന്നാമത്. 16.05 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം വിജയകരമായി തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. 

ലിജോ ജേസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തിയ മലൈക്കോട്ടൈ വാലിബന്‍ ആണ് രണ്ടാം സ്ഥാനത്ത്. 12.2 കോടിയാണ് ആദ്യദിനം ആഗോളതലത്തില്‍ ചിത്രം നേടിയത്. മൂന്നാമത് രണ്ട് ദിവസം മുന്‍പ് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ആവേശം ആണ്. 10.60 കോടിയാണ് ചിത്രം ആദ്യദിനം നേടിയതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്വീറ്റ് ചെയ്യുന്നു.

മോളിവുഡിന് എം എ യൂസഫലിയുടെ വിഷുക്കൈനീട്ടം; പിവിആർ തർക്കം പരിഹരിക്കാൻ ഇടപെടൽ, ഒടുവിൽ വിജയം 

വര്‍ഷങ്ങള്‍ക്കു ശേഷം 10.25 കോടിയുമായി നാലാം സ്ഥാനത്താണ്. മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം ആണ് അഞ്ചാം സ്ഥാനത്ത്. 7.80കോടിയാണ് ചിത്രത്തിന്‍റെ ആദ്യദിന ആഗോള കളക്ഷന്‍. മഞ്ഞുമ്മല്‍ ബോയ്സ്- 6.90കോടി, അബ്രഹാം ഓസ്ലര്‍-6.05 കോടി എന്നീ ചിത്രങ്ങളാണ് ആറും ഏഴും സ്ഥാനങ്ങളില്‍ ഉള്ളത്. ഇനി ഈ കളക്ഷനുകളെ ആരെല്ലാം മറികടക്കുമെന്ന് അറിയാം കാത്തിരിക്കുകയാണ് ട്രാക്കര്‍ന്മാര്‍. ടര്‍ബോ, എമ്പുരാന്‍, ബറോസ്, അജയന്‍റെ രണ്ടാം മോഷണം, നടികര്‍ തിലകം തുടങ്ങി ഒരുപിടി സിനിമകളാണ് ഇനി മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin