ഹരാരെ: പുതിയ കറൻസി പുറത്തിറക്കി സിംബാബ്‌വെ. ‘സിഗ്’ (ZiG (സിംബാബ്‌വെ ഗോള്‍ഡ്) ) എന്നാണ് പുതിയ കറന്‍സിയുടെ പേര്. ‘സ്വർണ്ണ പിന്തുണയുള്ള’  കറന്‍സി എന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചത്. കഴിഞ്ഞ 25 വർഷമായി പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സിംബാബ്‌വെ ‘ZiG’ പുറത്തിറക്കിയത്.
‘ZiG’ ഘടനാപരമായിരിക്കുമെന്നും വിപണി നിശ്ചയിക്കുന്ന വിനിമയ നിരക്കിൽ സജ്ജീകരിക്കുമെന്നും പുതിയ നോട്ടുകൾ പുറത്തിറക്കിക്കൊണ്ട് സെൻട്രൽ ബാങ്ക് ഗവർണർ ജോൺ മുഷയവൻഹു പറഞ്ഞു. ഈ വർഷം ഇതുവരെ മൂല്യത്തിൻ്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ട സിംബാബ്‌വെ ഡോളറായ ആര്‍.ടി.ജി.എസി(Real Time Gross Settlement)ന്‌ പകരമാണ് ZiG വരുന്നത്. മാർച്ചിലെ വാർഷിക പണപ്പെരുപ്പം 55 ശതമാനത്തിലെത്തിയിരുന്നു. ഏഴ് മാസത്തെ ഉയർന്ന നിരക്കാണിത്.
പഴയ നോട്ടുകൾ പുതിയ കറൻസിയിലേക്ക് മാറ്റാൻ സിംബാബ്‌വേക്കാർക്ക്  21 ദിവസത്തെ സമയം അനുവദിച്ചു.  എന്നിരുന്നാലും, 85% ഇടപാടുകളും വഹിക്കുന്ന യുഎസ് ഡോളർ നിയമപരമായ ടെൻഡറായി തുടരുമെന്നും, മിക്ക ആളുകളും ഇത് തുടരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
പുതിയ കറൻസി നോട്ടുകൾ(ZiG) ഒന്ന് മുതല്‍ 200 വരെയുള്ള മൂല്യങ്ങളിലുള്ളവയാണ്.  യുഎസ് നാണയങ്ങളുടെ ക്ഷാമം മറികടക്കാൻ നാണയങ്ങളും അവതരിപ്പിക്കും. പുതിയ കറൻസി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ബാങ്കുകൾ നിലവിലെ സിംബാബ്‌വെ ഡോളർ ബാലൻസുകൾ ZiG ലേക്ക് മാറ്റണമെന്നും മുഷയവൻഹു പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *