തൃശൂര്‍: തൃശൂർ ലോക്സഭാ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയെ പ്രശംസിച്ചുകൊണ്ടുള്ള മേയര്‍ എം കെ വര്‍ഗീസിന്റെ ശബ്ദം മുഖ്യമന്ത്രിയുടേതെന്ന് കെ മുരളീധരൻ. സിപിഎം – ബിജെപി അന്തർധാരയുണ്ടെന്ന് വ്യക്തമായതായി കെ മുരളീധരൻ ആരോപിച്ചു.
സുനിൽ കുമാർ ഇനി എന്തിന് വേണ്ടിയാണ് മത്സരിക്കുന്നത് ?, സുനിൽ കൂടി ഉൾപ്പെട്ട മുന്നണിയുടെ മേയറാണ് സുരേഷ് ഗോപിയിലൂടെയേ വികസനം ഉണ്ടാകു എന്ന് പറയുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കെ മുരളീധരൻ മാത്രം തോൽക്കണമെന്നല്ല മേയർ പറഞ്ഞത്, സുനിൽ കുമാറും തോൽക്കണമെന്നാണ്. മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് മേയർ പറഞ്ഞത്.
തൃശൂരിൽ ബിജെപി തോൽക്കണമെങ്കിൽ യുഡിഎഫ് ജയിക്കണം. ഇല്ലെങ്കിൽ എൽഡിഎഫിന്റെ സർവ്വനാശമായിരിക്കും. അതുകൊണ്ടുതന്നെ ഇടതുപക്ഷക്കാർ തൃശൂരിൽ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *