ദോഹ: മലപ്പുറം മോങ്ങം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കബീറാണ് (46) മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കബീർ യാത്രചെയ്ത വാഹനം ട്രെയിലറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപത് വർഷത്തോളമായി ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ഇൻഡസ്ട്രിയൽ ഏരിയ അഹ്സൻ മുബൈരിക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ ഫർഹാന. മക്കൾ: നിദ ഫാത്തിമ, നഹ്‌യാൻ അഹമ്മദ്, നഫ്‌സാൻ. മാതാവ് പാത്തുമ്മക്കുട്ടി. സഹോദരങ്ങൾ: അബ്ദുൽ മുനീർ , ശിഹാബുദ്ധീൻ , മറിയുമ്മ ,സുലൈഖ , സുബൈദ ,റസിയ , ആയിഷ. നടപടി ക്രമങ്ങൾ പൂത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു