അബുദാബി: ലോകത്തെവിടെയായിരുന്നാലും പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഓണവും വിഷുവും ഉത്സവങ്ങളുമൊക്കെയാകും. അതുകൊണ്ടുത്തന്നെ എത്ര ചിലവേറിയാലും തങ്ങളാൽ കഴിയും വിധം ഓരോ ആഘോഷങ്ങളും കളറാക്കാൻ അവർ ശ്രമിക്കുകയും ചെയ്യും. ഇത്തവണ പ്രവാസി മലയാളികളുടെ വിഷു വിഭവസമൃദ്ധമാക്കാൻ ലുലു ഗ്രൂപ്പ് കേരളത്തിൽനിന്ന് ഗൾഫിലേക്ക് കയറ്റിയയയ്ക്കുന്നത് 1400 ടൺ പച്ചക്കറികളും പഴങ്ങളുമാണ്.
കേരളത്തിൽനിന്നുള്ള വിമാനങ്ങളിൽ കാർഗോ പരിമിതിയുള്ളതിനാൽ റോഡ് മാർഗം മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ച് മുംബൈ, മംഗളൂരു, ബെംഗളൂരു വിമാനത്താവളങ്ങൾ വഴി കൂടിയാണ് തനിനാടൻ പച്ചക്കറികൾ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കുന്നത്. 
ലുലുവിനു പുറമേ മറ്റു സ്ഥാപനങ്ങളും ഗൾഫിൽ പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നുണ്ട്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് വിഭവങ്ങൾ, വിഷു സദ്യ എന്നിവയും ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ അവധി വിഷു വരെ നീണ്ടുനിൽക്കുന്നതിനാൽ പ്രവാസികൾക്ക് ഒരാഴ്ചയോളം നീളുന്ന ആഘോഷകാലമാണ് ഇത്തവണ ലഭിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *