ദുബായ്: വ്യാഴാഴ്ച വൈകുന്നേരം യുഎഇയുടെ പല ഭാഗങ്ങളിലും ഇടിയും മിന്നലോടുകൂടി ഇടത്തരം മഴ പെയ്തു. പെരുന്നാൾ അവധിക്കിടെ, ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ചില പ്രദേശങ്ങളിൽ അടുത്തയാഴ്ച കൂടുതൽ ആർദ്രമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, അൽ വാർസനിലും ഇന്റർനാഷനൽ സിറ്റിയിലും വ്യാഴാഴ്ച വൈകുന്നേരം  ചെറിയ മഴയും, പാം ജുമൈറയിലും ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലും ഇടിയും മിന്നലോടുകൂടി നേരിയ ചാറ്റൽമഴയും ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.
ഏപ്രിൽ 14 മുതൽ 17 വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ മഴയുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *