ഡെറം: ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റെർ – വിഷു – ഈദ് ആഘോഷങ്ങൾ, വിപുലമായ പരിപാടികളോടെ ഏപ്രിൽ 13 (ശനിയാഴ്ച) നടത്തപ്പെടും.
ഡെറം ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 10 വരെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക.
നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള പ്രിയപ്പെട്ട മാതാപിതാക്കൾ ചേർന്ന് ഉത്ഘാടനം കർമ്മം നിർവഹിക്കുന്ന ആഘോഷങ്ങളിൽ വൈവിദ്യങ്ങളായ പരിപാടികൾ ആണ് അരങ്ങേറുന്നത്. 

ഈസ്റ്റെർ – വിഷു – ഈദ് തീം പ്രസന്റേഷൻ, നൃത്ത – നൃത്യങ്ങൾ, പാട്ടുകൾ, ക്ലാസിക് – സെമി ക്ലാസ്സിക്‌ ഡാൻൻസ്, ഈദ് പ്രമാണിച്ചു ‘ഡെറം മൊഞ്ചത്തി’മാർ അവതരിപ്പിക്കുന്ന ഒപ്പന, ഡെറം ‘ടീം പാവാട’യുടെ മാസ്മരിക കലാപ്രകടനം, കുട്ടികൾക്കായുള്ള ‘ഈസ്റ്റെർ എഗ്ഗ്’ മത്സരം, വിഭവ സമൃദ്ധമായ ഭക്ഷണം, ഇടിവെട്ട് ഡിജെ തുടങ്ങിയ വൈവിധ്യമാർന്ന കലാവിരുന്നുകളാണ് ഒരുക്കിയിരിക്കുന്നത്.
ആഘോഷങ്ങളിലും കലാ സന്ധ്യയിലും ഏവരും പങ്കെടുത്ത് പരിപാടി വൻ വിജയമാക്കണമെന്ന്‌ സംഘാടക സമിതി അറിയിച്ചു.
വേദിയുടെ വിലാസം:
ബ്രാൻഡൺ കമ്മ്യൂണിറ്റി ഹാൾ, ഡെറംDH7 8PS

By admin

Leave a Reply

Your email address will not be published. Required fields are marked *