കുവൈത്ത്:  കുവൈത്തിലെ പ്രവാസികളുടെ വർക്ക് പെർമിറ്റിനെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ദമാൻ ആശുപത്രികളും ഡിസ്പെൻസറികളുമായി ബന്ധിപ്പിക്കാൻ നീക്കം.  
ജനസംഖ്യ സന്തുലനത്തിനായുള്ള പ്രത്യേക സമിതി ഇത് സംബന്ധിച്ച നിർദേശം മുന്നോട്ടു വെച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ  റെസിഡൻസി ഡിപ്പാർട്ടുമെന്റ് വ്യക്തമാക്കി .
ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട കമ്പനികൾ സമർപ്പിച്ച നിർദേശങ്ങളും പ്രത്യേക സമിതി വിലയിരുത്തി .
ഇ മെഡിക്കൽ മേഖലയിൽ മൂന്നു ആശുപത്രികളും ഇരുപത് ഡിസ്പെൻസറികളും നിർമിക്കാനാണ് നിർദേശം.
അവ പ്രവർത്തനക്ഷമമാക്കുന്നതിനും ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ മെഡിക്കൽ സ്റ്റാഫുകളെ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *