കുവൈത്ത് സിറ്റി: കുവൈത്ത് കാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ടിന്റെ സഹായം തേടി ഓരോവര്‍ഷവും 850-ലധികം പേരാണ് ബന്ധപ്പെടുന്നതെന്ന് കുവൈത്ത് കാൻസർ കൺട്രോൾ സൊസൈറ്റിയുടെ കാൻസർ പേഷ്യന്റ്സ് ഫണ്ട് ഡയറക്ടർ ജമാൽ അൽ സലാഹ്.
ഇത്തരത്തിലുള്ള സഹായ അഭ്യര്‍ത്ഥനകള്‍ കുവൈത്ത് സെൻറർ ഫോർ കാൻസർ കൺട്രോൾ ആൻഡ് സോഷ്യൽ സർവീസിലെ സോഷ്യൽ സർവീസ് പങ്കാളികൾ ഫണ്ടിലെ ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറും. പാലിയേറ്റീവ് കെയർ സെൻ്ററിലും പേഷ്യൻ്റ് എയ്ഡ് ഫണ്ട് സൊസൈറ്റിയിലും ഓരോ രോഗിയുടെയും അവസ്ഥയെക്കുറിച്ചുള്ള മെഡിക്കൽ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും.
വ്യത്യസ്ത രീതിയിലായിരിക്കും ഓരോ രോഗിക്കും സഹായം നല്‍കുന്നത്. എക്സ്-റേ, മെഡിക്കൽ പരിശോധനകൾ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അനുസരിച്ചാകും ഫണ്ട് നല്‍കുന്നത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ക്ക് യാത്രാ ടിക്കറ്റുകള്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുന്നുണ്ട്.