🌅ജ്യോതിർഗ്ഗമയ🌅.                       1199  മീനം 30രോഹിണി  / ചതുർത്ഥി2024 ഏപ്രിൽ 12 വെള്ളി
ഇന്ന്;
* മഹാവീർ ജയന്തി 🌹്്്്്്്്്്്്്്്്

ലോക വ്യോമയാന ബഹിരാകാശ പര്യവേഷണ ദിനം !
[World Aviation & Cosmonautics Day:ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഏപ്രിൽ 12  ലോക ഏവിയേഷൻ ആൻഡ് കോസ്മോനോട്ടിക്സ് ദിനമാണ് . ബഹിരാകാശത്തേക്കുള്ള ആദ്യത്തെ മനുഷ്യനെ കയറ്റിയതിൻ്റെ ഓർമ്മയ്ക്കായാണ് ഈ അവധി സ്ഥാപിച്ചത്.]

* മനുഷ്യ ബഹിരാകാശ പേടക ദിനം ![International Day Of Human Space Flight) – 1961 ൽ യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശത്തേക്ക് പോയതിന്റെ ഓർമയ്ക്ക്. ഐക്യരാഷ്ട്ര സംഘടന 2011 മുതൽ ആചരിക്കുന്നു… Russian cosmonautic day…/ Yuris night – world pace party ആയും ഈ ദിവസം ആചരിക്കുന്നു.]
* യൂറിയുടെ രാത്രി![ Yuri’s Night ; ഭൂമിയെ പരിക്രമണം ചെയ്ത ആദ്യത്തെ വ്യക്തി, ഈ ട്രയൽബ്ലേസർ മനുഷ്യരാശിയുടെ ആത്മാവിൻ്റെ സാധ്യതയും അജ്ഞാതമായത് പര്യവേക്ഷണം ചെയ്യാനുള്ള  പ്രേരണയും കാണിച്ചുതന്നു.]
*തെരുവുകുട്ടികൾക്കായുള്ള ലോക ദിനം![International day for street children;  ലോകമെമ്പാടുമുള്ള തെരുവുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് കുട്ടികളുടെ ശക്തിയും പ്രതിരോധശേഷിയും അംഗീകരിക്കുന്ന ഒരു പ്രത്യേക ദിനം. 2011 മുതൽ ആചരിക്കുന്നു.]

* ലോക ഹാംസ്റ്റർ ദിനം ! [World Hamster Day ; (ഹസ്റ്റർ,എലിവർഗ്ഗത്തിൽപ്പെട്ട ഒരു ജന്തു)ഒരു പ്രത്യേക ട്രീറ്റും കുറച്ച് അധിക ശ്രദ്ധയും നൽകി നിങ്ങളുടെ വളർത്തുമൃഗത്തെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് കാണിക്കുക; നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങളുടേതായ ഒരു ചെറിയ സുഹൃത്തിനെ ദത്തെടുക്കുന്നത് പരിഗണിക്കുക.]
* നിശബ്ദതയുടെ ദിവസം! [Day of Silence ; എൽജിബിടി കമ്മ്യൂണിറ്റിയിലുള്ളവർ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി”) അഭിമുഖീകരിക്കുന്ന ഭീഷണിയെയും ഉപദ്രവത്തെയും കുറിച്ചുള്ള അവബോധം ‘ഡേ ഓഫ് സൈലൻസ്’ പ്രോത്സാഹിപ്പിക്കുന്നു.] 

നിങ്ങളുടെ വന്യതയിലൂടെ സഞ്ചരിക്കുക![ Walk On Your Wild Side Day ; ചരിത്രത്തിൽ, നൂതനത്വത്തിൻ്റെയും അതുല്യതയുടെയും സർഗ്ഗാത്മകതയുടെയും തിരമാലയിൽ ഉയർന്നു കയറിയവയാണ് ഏറ്റവും ശാശ്വതമായ പൈതൃകങ്ങൾ അവശേഷിപ്പിച്ചത്.  വാക്ക് ഓൺ യുവർ വൈൽഡ് സൈഡ് ഡേ എന്നത് നിങ്ങളുടെ ആന്തരിക ചാമ്പ്യനോടുള്ള ആഹ്വാനമാണ്, മറ്റാർക്കും കഴിയാത്തവിധം ലോകത്തെ കാണുന്ന നിങ്ങളുടെ ഭാഗം.]

* ദേശീയ ഏക ശിശുദിനം![ National Only Child Day ; ആധുനിക പ്രവണതകൾ മാറുകയും കുടുംബങ്ങൾ കുറച്ച് കുട്ടികളുള്ളതിലേക്ക് ചായുകയും ചെയ്യുമ്പോൾ, ഒരേയൊരു കുട്ടി സമൂഹത്തിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.  പ്യൂ റിസർച്ച് അനുസരിച്ച്, കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം 100% വർദ്ധിച്ചതായി കാണുന്നു.]
*ഹാലിഫാക്സ് ഡേ  ! [1776 ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യത്തിനുവേണ്ടി  നോർത്ത് കരോളിനയിലെ ഹാലിഫാക്സ് റെസലൂഷൻ പാസാക്കിയ ദിനത്തിന്റെ ഓർമ്മയ്ക്ക് ]
റഷ്യ : കോസ്മൊനോട്ടിക്ക്സ് ദിനം ![ Yuri’s Night, യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശത്ത് എത്തിയ ദിനം]
USA;

*ഡെസ്ക്ഫാസ്റ്റ് ഡേ ![Deskfast Day ; നിങ്ങൾക്ക് ഒരു ഓഫീസ് ജോലിയുണ്ടെങ്കിൽ, മേശപ്പുറത്ത് ജോലി ചെയ്യുന്നുണ്ടെങ്കിൽ, ഈ ദിവസം ആഘോഷിക്കാനുള്ള ഏറ്റവും നല്ല മാർഗം ഡെസ്ക്ഫാസ്റ്റ് ദിനത്തിലെ പ്രഭാതഭക്ഷണം ആസ്വദിക്കുക എന്നതാണ്.  തീർച്ചയായും, നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ ഡെസ്‌ക്ഫാസ്റ്റിൽ മറ്റുള്ളവരെ ഉൾപ്പെടുത്താൻ ശ്രമിക്കാം-ഒരാൾ ഒരു സാധനം കൊണ്ടുവരുന്നു, മറ്റൊരാൾ മറ്റെന്തെങ്കിലും കൊണ്ടുവരുന്നു, നിങ്ങൾക്ക് വളരെ ആസ്വാദ്യകരമായ പിക്നിക് ശൈലിയിലുള്ള ഭക്ഷണം ആസ്വദിക്കാം.  അനിവാര്യമായും നിങ്ങളുടെ ദിവസത്തിന് ഒരു മികച്ച തുടക്കമായിരിക്കും]
*National Big Wind Day !* ദേശീയ വലിയ കാറ്റ് ദിനം(യുണൈറ്റഡ് സ്റ്റേറ്റ്സിൽ എല്ലാ വർഷവും ഏപ്രിൽ 12-ന് ആചരിക്കുന്ന ദേശീയ ബിഗ് വിൻഡ് ഡേ, ഭൂമിയുടെ ഉപരിതലത്തിൽ അളക്കുന്ന ഏറ്റവും ഉയർന്ന പ്രകൃതിദത്ത കാറ്റിൻ്റെ റെക്കോർഡിംഗിനെ അനുസ്മരിക്കുന്നു.  1934 ഏപ്രിൽ 12-ന് ഉച്ചകഴിഞ്ഞ്, മൗണ്ട് വാഷിംഗ്ടൺ ഒബ്സർവേറ്ററി മണിക്കൂറിൽ 231 മൈൽ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി.)
*ദേശീയ കൊളറാഡോ ദിനം!
[National Colorado Dayയൂണിയനിൽ ചേരുന്ന 38-ാമത്തെ സംസ്ഥാനമായി കൊളറാഡോയെ ആഘോഷിക്കുന്നതിനായി നാഷണൽ ഡേ കലണ്ടർ® 2017-ൽ സ്ഥാപിച്ചു. ദേശീയ ദിന കലണ്ടർ നമ്മുടെ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന സംസ്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും എല്ലാ വശങ്ങളും ആഘോഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്, ]
*ദേശീയ “പന്ത്രണ്ട് ” ദിനം ![National for Twelves Day ; പന്ത്രണ്ടാം നമ്പർ നമ്മുടെ ജീവിതത്തിലുടനീളം കളിക്കുന്ന അസാധാരണമായ പ്രാധാന്യത്തിനായി സമർപ്പിക്കപ്പെട്ടതാണ് ദേശീയ പന്ത്രണ്ട് ദിനം.  കൃത്യസമയത്ത് സ്ഥലങ്ങളിലെത്തുന്നത് മുതൽ സ്പോർട്സ് കളിക്കുന്നത് വരെ ചരിത്രത്തിലും സംസ്കാരത്തിലും ഈ നമ്പർ സവിശേഷമാണ്.  നമ്മുടെ ലോകത്ത് 12-ാം നമ്പറിൻ്റെ അതുല്യമായ പങ്ക് പര്യവേക്ഷണം ചെയ്യാനും അഭിനന്ദിക്കാനുമുള്ള അവസരമാണ് ഈ ദിവസം]
*ദേശീയ വിദ്യാഭ്യാസ-പങ്കിടൽ ദിനം ![National Education and Sharing Dayറെബ്ബെ, റബ്ബി മെനച്ചെം മെൻഡൽ ഷ്നീർസണിൻ്റെ ബഹുമാനാർത്ഥം യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് സ്ഥാപിച്ച ദിവസമാണ് വിദ്യാഭ്യാസവും പങ്കുവയ്ക്കൽ ദിനവും.  ഇത് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുന്നു, കൂടാതെ വിദ്യാഭ്യാസത്തിനായുള്ള റെബ്ബിൻ്റെ ആജീവനാന്ത ശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു]

*National Grilled Cheese Sandwich Day !*National Licorice Day !
.   ഇന്നത്തെ മൊഴിമുത്ത്.     *********”എത്തീടേണ്ടവയെത്തീടേണ്ട ദിശി ചെ നെത്തും, തടുത്തിനൊരാൾ നിർത്തീടാൻ തുനിയേണ്ടഹോ! നിയതി ത ന്നുദ്ദേശ്യമുദ്ദാമമാം(വനമാല)
അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോഹന്ത! നിർമിച്ചു ചെറമനെയും(ദുരവസ്ഥ)
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ ( നളിനി)
പ്രജാഹിതച്ചരടിലേ പാവയല്ലോ നരാധിപൻ(ബാലരാമായണം) ”
   [ -കുമാരനാശാൻ ]**********
മികച്ച വാണിജ്യ വിജയം നേടിയ  ഡാഡികൂള്‍ (2009), കേരള സംസ്ഥാന അവാര്‍ഡ്, ഏഷ്യാവിഷന്‍ മൂവി, മാതൃഭൂമി ഫിലിം അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയ സോള്‍ട്ട് ആന്റ് പെപ്പര്‍ (2011), 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പ്രശസ്ത ചലച്ചിത്ര സംവിധാകൻ ആഷിഖ് അബുവിന്റെയും (1978),

ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ ബിജോയ് നമ്പ്യാരുടേയും (1979),
സംഗീതസംവിധായകൻ എന്ന നിലയിൽ പ്രശ്സതനായ, വിദ്യാധരൻ മാസ്റ്റർ  എന്നറിയപ്പെടുന്ന പി.എസ്. വിദ്യാധരന്റേയും (1945),
ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പ്രമുഖ മലയാള കവി പി.പി. ശ്രീധരനുണ്ണി യുടെയും  (1944),
പ്രശസ്ത കർട്ടൂണിസ്റ്റ്‌ വി.ആർ രാഗേഷിന്റേയും (1985),
ഏറ്റവും കൂടുതൽ കാലം എം പി ആയിട്ടുള്ള വനിതയും   ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോകസഭയിലെ സ്പീക്കറും ആയിരുന്ന സുമിത്ര മഹാജന്റെയും (1943),

അമേരിക്കൻ വംശജയായ ഹിന്ദു മതവിശ്വാസിയും, ഹവായിയിലെ രണ്ടാം ഡിസ്ട്രിക്കിൽ നിന്നും ജനപ്രതിനിധി സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പ്രതിനിധിയും, യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തുകയും ചെയ്ത തുൾസി ഗബാഡിന്റെയും (1981) ജന്മദിനം !
ഇന്നത്തെ സ്മരണ !!!********വൈക്കം ചന്ദ്രശേഖരൻ നായർ, മ. (1920-2005 )എന്‍.ഡി. കൃഷ്ണനുണ്ണി മ. (1906 -1995 )ആർ എം മനയ്ക്കലാത്ത് മ. (1920 -1997)  രാജ്‌കുമാർ  മ. (1929 -2006 )മോഹിത് ചട്ടോപാദ്ധ്യായ മ. (1934- 2012)ചാൾസ് മെസ്സിയർ മ. (1730–1817) ക്ലാര ബാർട്ടൺ മ. (1821–1912)
 എൻ. കുമാരനാശാൻ ജ. (1873 -1924) വക്കം പുരുഷോത്തമൻ ജ. (1928-2023)സി. മാധവൻ പിള്ള ജ. (1905 -1980)പി.എം. ആന്റണി ജ. (1951– 2011)പോഞ്ഞിക്കര റാഫി ജ. (1924 -1992 )വിനു മങ്കാഡ് ജ. (1917 – 1978) അക്‌ബർ പദംസി ജ. ( 1928 – 2020)മേജർ മുകുന്ദ് വരദരാജൻ ജ. (1983 -2014)ലിൻഡെമാൻ  ജ. (1852 –  1939)മഹാവീരൻ ജ. (599.ബി.സി-527)
സ്മരണാഞ്ജലി!!!്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
പ്രധാനചരമദിനങ്ങൾ !!!*********വൈക്കം എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ സാഹിത്യകാരനും ജനയുഗം വാരികയുടെ പ്രത്രാധിപരും പത്രപ്രവർത്തകനുമായിരുന്ന  വൈക്കം ചന്ദ്രശേഖരൻ നായരേയും,(1928 – 12ഏപ്രിൽ 2005),
 മലയാളത്തിൽ കവിതകളും കാവ്യങ്ങളും രചിക്കുകയും സംസ്കൃതത്തിലേക്ക് മലയാള കാവ്യങ്ങൾ തർജ്ജിമ ചെയ്യുകയും അശ്വഘോഷകൃതികള്‍ പരിഭാഷപ്പെടുത്തുകയും ചെയ്ത, അക്ഷരശ്ലോകചക്രവർത്തി എന്ന് അറിയപ്പെട്ടിരുന്ന, പണ്ഡിതനും കവിയും അദ്ധ്യാപകനും ആയിരുന്ന എന്‍.ഡി. കൃഷ്ണനുണ്ണിയെയും (1906 സെപ്റ്റംബർ 23-1995 ഏപ്രിൽ 12 ),

പത്രപവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്യ വാഗ്മിയും താമ്രപത്രത്തിനർഹനായ സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ആർ എം മനയ്ക്കലാത്ത് എന്ന രാമൻകുട്ടി മേനോനെയും (10 ജനുവരി 1920 –12 ഏപ്രിൽ 1997),
ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട  പ്രശസ്ത നടനും പിന്നണി ഗായകനുമായിരുന്ന സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന   രാജ്‌കുമാറിനെയും  (1929 ഏപ്രിൽ 24 – 2006 ഏപ്രിൽ 12),
പ്രസിദ്ധ ബംഗാളി നാടകകൃത്തും തിരക്കഥാകൃത്തും കവിയും മൃണാൾ സെന്നിന്റെ സിനിമകൾക്ക്‌ തിരക്കഥ എഴുതിയ മോഹിത് ചട്ടോപാദ്ധ്യായ യെയും (ജൂൺ 1, 1934- ഏപ്രിൽ 12 2012 )
വളരെ പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേർത്ത് പട്ടികയുണ്ടാക്കുകയും, മെസ്സിയർ പട്ടിക എന്നുപറയുന്ന ഈ പട്ടികയിൽ നീഹാരികകളും ഗാലക്സികളും നക്ഷത്രഗണങ്ങളും നക്ഷത്രങ്ങളും ഉൾപ്പെടുത്തുകയും, പിൽക്കാലത്ത്  ശാസ്ത്രഞ്ജർ ഇവയെ മെസ്സിയർ വസ്തുക്കൾ എന്നു വിളിക്കുകയും , ചെയ്ത ഫ്രഞ്ചുകാരനായ  വാന നിരീക്ഷകൻ ചാൾസ് മെസ്സിയറെയും (ജൂൺ 26, 1730 – ഏപ്രിൽ 12, 1817),
അമേരിക്കൻ റെഡ് ക്രോസ് സ്ഥാപിച്ച ഒരു അമേരിക്കൻ വനിതയും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഒരു ആശുപത്രി നഴ്‌സും അധ്യാപികയും പേറ്റൻ്റ് ക്ലർക്കും ആയിരുന്ന ക്ലാരിസ ഹാർലോ ബാർട്ടണേയും (ഡിസംബർ 25, 1821 – ഏപ്രിൽ 12, 1912) സ്മരിക്കുന്നു.

പ്രധാനജന്മദിനങ്ങൾ!!!**********സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടും കവിതകള്‍ രചിക്കുകയും സാമൂഹിക പ്രവർത്തങ്ങളിൽ വ്യാപരുതനാവുകയും ചെയ്ത മഹാനായ കവി എൻ. കുമാരനാശാനെയും   (ഏപ്രിൽ 12, 1873 – ജനുവരി 16, 1924) ,
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും  മുൻ മിസോറാം, ത്രിപുര ഗവർണർ, ലോക്സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വക്കം പുരുഷോത്തമനേയും (1928),
നോവൽ, നാടകം, ചെറുകഥ, ഫലിത പ്രബന്ധങ്ങൾ, നിഘണ്ടുക്കൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതിൽ‌പരം ഗ്രന്ഥങ്ങളുടെ  മൗലികമായ രചനയ്ക്കു പുറമേ,  ഇലിയഡ്, ഒഡീസി തുടങ്ങിയ  വിശ്വസാഹിത്യ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുക കൂടി ചെയ്ത സി. മാധവൻ പിള്ളയെയും (1905 ഏപ്രിൽ 12 – 1980 ജൂലൈ ),
ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും അതിനെ തുടർന്ന് സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം  നിരോധിക്കുകയും ചെയ്ത’ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ‘  നാടകകൃത്തും, നാടക സംവിധായകനും  തീയേറ്റർ ആക്ടിവിസ്റ്റുമായിരുന്ന  പി.എം. ആന്റണി  (1951 ഏപ്രിൽ 12 – 22 ഡിസംബർ 2011),

മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ സ്വര്‍ഗദൂതന്‍ എഴുതുകയും ഡെമോക്രാറ്റ്,  സുപ്രഭ തുടങ്ങിയ വാരികകളില്‍ സഹപത്രാധിപരും, നാഷനല്‍ ബുക്സ്റ്റാളിൽ ജോലി ചെയ്യുകയും എട്ടു വര്‍ഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയും ആയിരുന്ന നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്ന പോഞ്ഞിക്കര റാഫിയെയും (1924 ഏപ്രിൽ 12-1992 സെപ്റ്റംബര്‍ 6),
ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ മുൽ‌വന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് എന്ന വിനു മങ്കാഡിനെയും (ഏപ്രിൽ 12 1917 – ഓഗസ്റ്റ് 21 1978)
നിറങ്ങളും രൂപങ്ങളും ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിൽ ഏറെ പ്രശസ്തനായ ആധുനിക ഭാരതീയ ചിത്രകാരന്മാരിൽ പ്രമുഖൻ അക്‌ബർ പദംസിയെയും ( 12 ഏപ്രിൽ1928 – 6 ജനുവരി 2020),
ഇന്ത്യൻ കരസേനയുടെ രാജപുത്ര റെജിമെന്റിൽ സൈനികനും ജമ്മു  കാശ്മീരിലെ  ഷോപിയാൻ ജില്ലയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി ധീരമൃത്യു വരിക്കുകയും ചെയ്ത  മേജർ മുകുന്ദ് വരദരാജനെയും (12 ഏപ്രിൽ 1983 – 25 ഏപ്രിൽ 2014),

പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) ഒരു അതീത സംഖ്യയാണെന്ന് കണ്ടുപിടിച്ച ഗണിതശാസ്ത്ര ഗവേഷകൻ മാത്രമല്ല ആധുനിക ജർമ്മൻ വിദ്യാഭ്യാസരീതിയുടെ ആവിഷ്കർത്താക്കളിൽ ഒരാളെന്ന രീതിയിലും  പ്രശസ്തനായിരുന്ന ഫെർഡിനാന്റ് ലിൻഡെമാനിനെയും (ഏപ്രിൽ 12, 1852 – മാർച്ച്‌ 6, 1939),
ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടകനായ വർദ്ധമാന മഹാവീരനേയും (ജ  ബി.സി.ഇ. 599 – 527).സ്മരിക്കുന്നു
ചരിത്രത്തിൽ ഇന്ന് …**********
1606 – ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയ പതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
1787 – ഫ്രീ ആഫ്രിക്കൻ സൊസൈറ്റി ഓഫ് ഫിലാഡൽഫിയ രൂപീകരിച്ചു.
1861- അമേരിക്കയിൽ ആഭ്യന്തര യുദ്ധത്തിന് ദക്ഷിണ കാരോലിനയിൽ തുടക്കം കുറിച്ചു.
1862 – യൂണിയൻ സൈന്യം ജോർജിയയിലെ ഫോർട്ട് പുലാസ്കി കീഴടക്കി.
1919 –  ബ്രിട്ടീഷ് പാർലമെൻ്റ് ചുരുങ്ങിയ വേതനത്തോടെ ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യണമെന്ന വ്യവസ്ഥ പാസാക്കി.

1931 – മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
1934 – മണിക്കൂറിൽ 372 കിലോമിറ്റർ വേഗതയിലടിച്ച രണ്ടാമത്തെ ഏറ്റവും വേഗമേറിയ കൊടുങ്കാറ്റ് USA യിലെ ന്യൂ ഹാംഷയറിലെ മൗണ്ട് വാഷിങ്ടണിൽ രേഖപ്പെടുത്തി.
1946 – സിറിയ ഫ്രാൻസിൽ നിന്നു സ്വാതന്ത്ര്യം നേടി.
1948 – ഹിരാക്കുഡ് ഡാമിന്റെ ആദ്യ കോൺക്രീറ്റിംഗ് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു നടത്തി.
1955 – പോളിയോ വാക്‌സിൻ ഡോ. ജോനാസ് സൾക് പരീക്ഷിച്ചു വിജയിച്ചതായി പ്രഖ്യാപിച്ചു.
1961 – മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യ വ്യക്തിയായി.

1983 – കിഴക്കൻ കസാഖിൽ സോവിയറ്റ് യൂണിയൻ ആണവ പരീക്ഷണം നടത്തി.
1983 – ഹരോൾഡ് വാഷിംഗ്ടൺ ചിക്കാഗോയിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
1996 – മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.
1978 – മലയാളിയായ സി എം സ്റ്റീഫൻ കോൺഗ്രസ് പ്രതിനിധിയായി ലോക്സഭയിലെ അംഗീകൃത പ്രതിപക്ഷ നേതാവായി.
1981 – ആദ്യമായി കൊളംബിയ എന്ന സ്പെയ്സ് ഷട്ടിൽ വിക്ഷേപിച്ച ദിനം.
1991 – പൊതുതെരഞ്ഞെടുപ്പിൽ നേപ്പാൾ കോൺഗ്രസ് പാർട്ടി വിജയിച്ചു.
2004 – ടെസ്റ്റ് ക്രിക്കറ്റിലെ ഏക ക്വാഡ്രാപ്പിൾ (പുറത്താകാതെ 400 ) വെസ്റ്റിൻഡീസിന്റെ ബ്രയാൻ ലാറ നേടി.
2007 – ഒരു ചാവേർ ബോംബർ ഗ്രീൻ സോണിലേക്ക് തുളച്ചുകയറുകയും പാർലമെൻ്റ് കെട്ടിടത്തിനുള്ളിലെ ഒരു കഫറ്റീരിയയിൽ പൊട്ടിത്തെറിക്കുകയും ഇറാഖി എംപി മുഹമ്മദ് അവാദ് കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2009 – സിംബാബ്‌വെ അതിൻ്റെ ഔദ്യോഗിക കറൻസിയായി സിംബാബ്‌വെ ഡോളർ ഔദ്യോഗികമായി ഉപേക്ഷിച്ചു .
2010 – മെറാനോ പാളം തെറ്റൽ : സൗത്ത് ടൈറോളിൽ ഒരു റെയിൽ അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2013 – ഇറാഖിലുടനീളം പള്ളി ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 
2013 – മാലിയിലെ കിദാലിലെ ഒരു മാർക്കറ്റിൽ രണ്ട് ചാവേർ ബോംബർമാർ മൂന്ന് ചാഡിയൻ സൈനികരെ കൊല്ലുകയും ഡസൻ കണക്കിന് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു .
2014 – വാൽപാറൈസോയിലെ വലിയ തീ ചിലിയൻ നഗരമായ വാൽപാറൈസോയെ നശിപ്പിച്ചു, 16 പേർ കൊല്ലപ്പെടുകയും 10,000-ത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും 2,000-ത്തിലധികം വീടുകൾ നശിപ്പിക്കുകയും ചെയ്തു
2015 – എഴുപതോളം വിദേശ രാജ്യങ്ങളിൽ പ്രതിമയുള്ള നമ്മുടെ രാഷ്ട്രപിതാവിന്റെ, പ്രതിമ ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു.
2021 – 175 ദിവസത്തിന് ശേഷം ഗ്രേറ്റ് ബ്രിട്ടൻ അതിൻ്റെ COVID-19 നിയന്ത്രണങ്ങൾ അഴിച്ചുവിട്ടു.
2022 – കോവിഡ്-19 കേസുകൾ ലോകമെമ്പാടും 500 ദശലക്ഷം കടന്നു. 
2022 – COVID-19 ലോക്ക്ഡൗൺ സമയത്ത് പാർട്ടികളിൽ പങ്കെടുത്തതിന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് പിഴ ചുമത്തി. 
‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘

By admin

Leave a Reply

Your email address will not be published. Required fields are marked *