തിരുവനന്തപുരം : മലയാള നടൻമാർ കൂടെ അഭിനയിക്കുന്നത്  തനിക്ക് രാശിയെന്ന്  തമിഴ് നടൻ ശ്രീകാന്ത് .  തിരുവന്തപുരം ഏരീസ് പ്ലെക്ക്സിൽ വെച്ച് നടന്ന  അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് താരം ഈ കാര്യം പറഞ്ഞത് .പൃഥ്വിരാജ് കഴിഞ്ഞാൽ  തന്റെ  ഏറ്റവും പ്രിയപ്പെട്ട വില്ലൻ   ആണ് വിയാൻ എന്നും  ശ്രീകാന്ത് കൂട്ടിച്ചേർത്തു .  സെലിബ്രൈറ്റ് പ്രൊഡക്ഷന്റെ ബാനറില്‍ എസ് കാര്‍ത്തികേയന്‍ നിര്‍മിച്ച്, രാജ്‌ദേവ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മിസ്റ്റീരിയസ് റൊമാന്റിക്  ചിത്രത്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ശ്രീകാന്ത്, ഹരീഷ് പേരടി, പ്രിയങ്ക തുടങ്ങിയവരോടൊപ്പം പ്രധാന വില്ലനായി തമിഴകത്ത് ശ്രേദ്ധനെയിരിക്കുകയാണ്   മലയാളി കൂടിയായ യുവനടന്‍ വിയാന്‍ മംഗലശ്ശേരിയും .  
സാഡോമാർസോക്സിസം എന്ന അപൂർവ്വ മാനസിക രോഗാവസ്ഥയുള്ള, എന്നാൽ  വാക്കിലോ നോക്കിലോ മനസ്സിലാക്കാൻ കഴിയാത്ത, അഭിനയിച്ചു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഈ കഥാപാത്രത്തെ തന്റേതായ രീതിയിൽ തികച്ചും തന്മയത്തോടെ സിനിമയിലുടനീളം അവതരിപ്പിച്ച് തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്  വിയാൻ മംഗലശ്ശേരി .ഈ സിനിമയിലൂടെ സെൻറിമെന്റ്സും, റോമാൻസും, ഡാൻസുമൊക്കെയായി സിനിമയിൽ കളം നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ തമിഴകത്തിന്റെ സ്വന്തമായ വിയാൻ, അതിലുപരി  സിനിമയുടെ ക്ലൈമാക്സിൽ തമിഴിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർ മിറാക്കിൾ മൈക്കിൾ ഒരുക്കിയ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന വൺ ടൂ വൺ ഫൈറ്റ് സീനുകളിൽ ശ്രീകാന്തിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനമാണ്  വിയാൻ മംഗലശ്ശേരി കാഴ്ചവച്ചത്. 
മമ്മൂട്ടി , മോഹൻലാൽ , സുരേഷ്ഗോപി അടക്കം മലയാളത്തിലെ പ്രധാന താരങ്ങളോടൊപ്പം എട്ടോളം സിനിമകളും നായകനായി മൂന്ന് ചിത്രങ്ങളും ചെയ്താണു തമിഴിൽ എത്തുന്നത്.തന്റെ ഫേസ്ബുക്കിലെ ഒരു ഫോട്ടോയാണ് ഈ സിനിമയിലേക്ക് വഴിയൊരുക്കിയത് എന്ന് ഒരു പ്രധാന മീഡിയക്ക് നൽകിയ ഇന്റർവ്യൂയിൽ വിയാൻ പറഞ്ഞിരുന്നു. തമിഴ് സിനിമയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് പലതവണ ട്രെയിൻ കയറി ചെന്നൈ വന്നിട്ടുണ്ടെന്നും അങ്ങിനെയാണ് കമൽഹാസൻ നായകനായ വിക്രം സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തതെന്നും , അവസാനനിമിഷത്തിൽ പുറത്തായെങ്കിലും തോൽക്കാൻ തയാറാകാതെ തന്റേതായ സിനിമാ സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ് സത്തമിൻട്രി മുത്തംതാ എന്ന മിസ്റ്റീരിയസ് റൊമാന്റിക് ത്രില്ലർ ചിത്രത്തിലൂടെ.. തന്റെ സിനിമയുടെ വിജയാഘോഷം നടക്കുന്ന തിയേറ്ററില്‍ തന്നെ ഉറ്റ സുഹൃത്തായ പൃഥ്വിരാജിന്റെ ആടുജീവിതം വിജയിച്ചുമുന്നേറുമ്പോള്‍, തന്റെ ഏറ്റവും പുതിയ സിനിമയിലെ വില്ലന്‍ വിയാന്‍ മംഗലശ്ശേരിയുടെ പെര്‍ഫോര്‍മന്‍സിനെ, 2005ല്‍ ശ്രീകാന്ത് നായകനായ കനാ കണ്ടേന്‍ എന്ന സിനിമയില്‍ വില്ലനായി വന്ന പൃഥ്വിരാജിനെയാണ് താരതമ്യപ്പെടുത്തിയത്, മലയാളി വില്ലന്മാര്‍ക്ക് രാശിയുള്ള നായകനാണ് താനെന്നും , പൃഥ്വിരാജിനെ പോലെ വലിയ നടനാവാനുള്ള ആശംസയും വിയാന് നേര്‍ന്നുകൊണ്ടാണ് കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടത്. 
 സിനിമാ സ്വപ്നവുമായി കഷ്ടപ്പെടുന്ന സിനിമാ മോഹികള്‍ക്കെല്ലാം വിയാന്‍ ഒരു പ്രചോദമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാ സഹായങ്ങളും ചെയ്തു നല്‍കിയ ഏരീസ് പ്ലക്‌സ് തിയറ്റര്‍ ഉടമയും പ്രമുഖ വ്യവസായിയും, സംവിധായകനും, നിര്‍മാതാവും, കവിയുമായ സര്‍  സോഹന്‍ റോയിക്കും മറ്റു തിയേറ്റര്‍ പ്രവര്‍ത്തകര്‍ക്കും ശ്രീകാന്തും സംഘവും സ്‌നേഹവും നന്ദിയും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *