വൈക്കം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അയല്‍വാസി വെട്ടി പരുക്കേല്‍പ്പിച്ചു. വൈക്കം നഗരസഭ എട്ടാം വാർഡില്‍ മഠത്തില്‍ പറമ്പില്‍ ഗിരിജ (62)യെ ആക്രമണത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്ത്. ഗിരിജയുടെ അയൽ വാസി കിഴക്കേമഠത്തില്‍ അപ്പു (52) ആണ് ആക്രമണം നടത്തിയത്.
വീട്ടിലെത്തിയ അപ്പു തലങ്ങും വിലങ്ങും ഗിരിജയ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഗിരിജ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഗിരിജയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപ്പു കറിക്കത്തി കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു.
ബഹളം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ ഗിരിജയെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരുക്കുകള്‍ സാരമുള്ളതായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഗിരിജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാല്‍ കൈത്തണ്ടയിലേറ്റ മുറിവ് സാരമുള്ളതാണെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അപ്പുവിനെ കസ്റ്റഡിയിലെടുത്തു.