ചൂടുകാലമായതോടെ നമ്മള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കൂടിയിട്ടുണ്ട്. പലതരത്തില്‍ ജ്യൂസുകളും പാനീയങ്ങളും നമ്മള്‍ ഉണ്ടാക്കാറുണ്ട്. അത്തരത്തില്‍ കുടിക്കാവുന്ന ഒന്നാണ് മല്ലിവെള്ളം. പ്രോട്ടീന്‍, അയണ്‍, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മല്ലി. പതിവായി മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
മല്ലിവെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. ഇതിന് ആന്റി ഓക്‌സിഡന്റ്, ഡീടോക്‌സിഫയിങ് ഗുണങ്ങളുണ്ട്. കൂടാതെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.
ചര്‍മത്തിന്റെ ആരോഗ്യത്തിനും മല്ലി സഹായിക്കും. ചര്‍മത്തിലെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍ എന്നിവയെ തടയാനും ആര്‍ത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ഹൃദയാരോഗ്യം സംരംക്ഷിക്കാനും ഇത് കുടിക്കുന്നത് ഗുണം ചെയ്യും.
ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയാന്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയാനും മല്ലിവെള്ളം ഗുണം ചെയ്യും. മല്ലി വെള്ളത്തില്‍ കുറച്ച് ജീരകം കൂടി ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്.