തിരുവനന്തപുരം : ഇന്നലെ ഉച്ചച്ചൂടിൽ നഗരമാകെ വിയർത്തു നിന്നു. പുലർച്ചെ ഗുരുവായൂരിലും മമ്മിയൂരിലും തൊഴുത് ഉച്ചയോടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ്സിൽ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത്  മടങ്ങിയെത്തി. നേരത്തെ നിശ്ചയിച്ച പ്രകാരം 3.30 ഓടെ കരിക്കകം ക്ഷേത്ര പരിസരത്തേക്ക്. അവിടെ സ്ഥാനാർത്ഥിയുടെ മൂന്നാം ദിവസത്തെ പര്യടനത്തിന് സജ്ജരായി പ്രവർത്തകരും നാട്ടുകാരും നിന്നിരുന്നു. കൃത്യ സമയത്ത് തന്നെ സ്ഥാനാർത്ഥി എത്തിയതോടെ പ്രവർത്തകരും ആവേശത്തിലായി.
മുദ്രാവാക്യങ്ങളോടെ രാജീവ് ചന്ദ്രശേഖരെ അവർ സ്വീകരിച്ചു. തുടർന്ന് സ്വീകരണ സമ്മളേണം. മൂന്നാം ദിവസത്തെ പര്യടനം ഉത്‌ഘാടനം എഴുത്തുകാരിയും മുൻ വനിതാ കമ്മീഷൻ മെമ്പറും  ബി ജെ പി വൈസ് പ്രസിഡന്റുമായ പ്രമീള ദേവി നിർവഹിച്ചു. തിരുവനന്തപുരത്തെ മികച്ച നഗരമാക്കാനും വികസനങ്ങൾ കൊണ്ട് വരുന്നതിനും രാജീവ് ചന്ദ്രശേഖർ വരേണ്ടതിന്റെ ആവശ്യകത അവർ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ഓരോ വോട്ടറന്മാരും സ്ഥാനാർത്ഥിയുടെ വ്യക്തിത്വം, അയാളുടെ പ്രവർത്തന പദ്ധതി, അദ്ദേഹത്തിന്റെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ എന്നീ മൂന്നു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കണം എന്നും അങ്ങനെ നോക്കുമ്പോൾ രാജീവ് ചന്ദ്രശേഖർ ഇവ മൂന്നുമുള്ള മികച്ച സ്ഥാനാര്ഥിയാണെന്നും പ്രമീള ദേവി പറഞ്ഞു.
 തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത സ്ഥാനാർത്ഥി ഇടതു വലതു കക്ഷികൾ വാഗ്ദാനം മാത്രം നൽകി തിരുവന്തപുരത്തുകാരെ കബളിപ്പിക്കുകയായിരുന്നെന്നും ഇനി അത്തരമൊരു അബദ്ധം പറ്റാതെ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന പാർട്ടിയുടെ എം പിയെ തിരഞ്ഞെടുക്കേണ്ടുന്ന രാഷ്ട്രീയ സാഹചര്യം ചുരുക്കം വാക്കുകളിൽ പറഞ്ഞു. 4 മണിയോടെ ആരംഭിച്ച വാഹന പര്യടനം കരിക്കകം, വിനായക് നഗർ, ചാരുമൂട്, ഒരു വാതിൽക്കോട്ട, വെൺപാലവട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, കൊച്ചുള്ളൂർ, പുലയനാർക്കോട്ട, ചെറുവയ്ക്കൽ തുടങ്ങി 59 ഓളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *