നമ്മള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായ ഭക്ഷണതാത്പര്യമാണുള്ളത്. അതിനാല്‍ ചില ഭക്ഷണങ്ങള്‍ നമ്മള്‍ ഒഴിവാക്കുന്നതും പതിവാണ്. അത്തരത്തിലൊന്നാണ് കൂണ്‍. കൂണ്‍ നമ്മുടെ ഡയറ്റില്‍ പതിവായി കാണുന്ന ഒന്നല്ല. എന്നാല്‍ ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയുടെയൊക്കെ മികച്ചൊരു സ്രോതസുകൂടിയാണിത്.
വിറ്റാമിന്‍ ഡിയുടെ അഭാവമുള്ളവര്‍ക്കും വളരെയേറെ ഗുണം ചെയ്യുന്ന ഭക്ഷണമാണിത്. വിറ്റാമിന്‍ ഡിയുടെ കലവറയാണ് കൂണ്‍. കുട്ടികളുടെ ഡയറ്റിലും കൂണ്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കൂണിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണിത്. കൂണില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂണ്‍ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ കലോറിയും കുറവാണ്. അതുവഴി ശരീരഭാരം കുറയ്ക്കാം.
കാത്സ്യം ധാരാളം അടങ്ങിയ കൂണ്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ശരീരത്തിന്റെ മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്താനും കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഊര്‍ജം പകരാനും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. അതുപോലെ തന്നെ കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൂണിന് കഴിവുണ്ട്.