കാത്സ്യം ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ്. ശരീരത്തില്‍ കാത്സ്യം കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചര്‍മം വരണ്ടതാകുന്നതും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം നഷ്ടപ്പെടുന്നതും കാത്സ്യം കുറഞ്ഞാല്‍ പതിവാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്റെ പ്രധാന സ്രോതസ്. അത്തരത്തില്‍ കാത്സ്യം അടങ്ങിയ പഴങ്ങളെ അറിഞ്ഞിരിക്കാം.
ഓറഞ്ച് കഴിക്കുന്നത് വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ ശരീരത്തിലെത്താന്‍ ഉപകരിക്കും. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഉണങ്ങിയ അത്തിപ്പഴവും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.ഇത് കാത്സ്യത്തിന്റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
കിവി കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കും.പ്രൂണ്‍സും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഫൈബറും കാത്സ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതും കാത്സ്യക്കുറവിന് നല്ലതാണ്.
ബ്ലാക്ക്ബെറിയില്‍ വിറ്റാമിന്‍ കെ മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട് ഇവയും എല്ലുകള്‍ക്ക് ഗുണം ചെയ്യും. ഈന്തപ്പഴവും കഴിക്കാം. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. പൈനാപ്പിളും കാത്സ്യത്തിന്റെ നല്ലൊരു സ്രോതസാണ്. പേരയ്ക്കയിലും നല്ല അളവില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.