ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ ഫൈനല്‍ മേയ് നാലിന്. ഐഎസ്എല്‍ പ്ലേ ഓഫ് മത്സര ക്രമം ഇന്നലെ പുറത്തിറക്കി. നോക്കൗട്ട് പോരാട്ടങ്ങള്‍ ഈ മാസം 19നും 20നും നടക്കും. സെമി ഫൈനല്‍ ഒന്നാം പാദം 23, 24 തീയതികളില്‍. രണ്ടാം പാദം 28, 29 തീയതികളില്‍. പ്ലേ ഓഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍ ചെന്നൈയിന്‍ എഫ്സിയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ചെന്നൈയിനെ ലഭിക്കുകയായിരുന്നു. ലീഗ് […]