തെന്നിന്ത്യയിലും ബോളിവുഡിലെയും നിറസന്നിധ്യമാണ് താപ്‌സി പന്നു. ഡെന്‍മാര്‍ക്ക് പൗരനും ബാഡ്മിന്റണ്‍ പരിശീലകനുമായ മതിയാസ് ബോയ്‌യാണ് പങ്കാളി.
പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് താരം വിവാഹിതയായത്. 2013ല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടനത്തില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും മാത്രമാണ് പങ്കെടുത്തത്. താരം വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. അതേക്കുറിച്ചുള്ള താരത്തിന്റെ മറുപടിയിങ്ങനെ…
”എന്റെ വ്യക്തിജീവിതത്തില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു പബ്ലിക്ക് വ്യക്തി വിവാഹിതയാകുമ്പോള്‍ നടക്കുന്ന സൂക്ഷ്മ പരിശോധകളെയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഇത് എന്നില്‍ത്തന്നെ സൂക്ഷിച്ചുവച്ചത്.
എപ്പോഴും അതു രഹസ്യമാക്കി തന്നെ വയ്ക്കുമെന്നല്ല, വിവാഹം ഒരു പൊതു കാര്യമാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കാരണം വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവര്‍ എങ്ങനൊയിരിക്കും കാണുക എന്നതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ എനിക്ക് വയ്യ. ഇപ്പോള്‍ എനിക്ക് സന്തോഷിക്കാനാണ് ഇഷ്ടം…”