കായംകുളം :ദക്ഷിണ കേരളത്തിൻറെ സാംസ്കാരിക ചിഹ്നമായ കായംകുളം മിലാദേ ശരീഫ് ട്രസ്റ്റിൻ്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതാപം വീണ്ടെടുക്കണമെന്ന് ട്രസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ ഇഫ്ത്താർ സംഗമം അഭിപ്രായപ്പെട്ടു.സങ്കുചിത താല്പര്യങ്ങൾക്കപ്പുറത്ത് പ്രദേശത്തിൻ്റെ പൊതുസ്വത്തും അഭിമാന കേന്ദ്രവും എന്ന ആദ്യകാല അനുഭവങ്ങളിലേക്ക് നയിക്കാൻ പുനഃസംഘടിപ്പിക്കപ്പെട്ട ഭരണ സമിതിക്കാകണമെന്ന് പൗര പ്രമുഖർ നിർദ്ദേശിച്ചു. സമൂഹത്തെ വിശ്വാസത്തിലെടുത്ത് ട്രസ്റ്റ് നടത്തുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും കൂട്ടായ്മ പിന്തുണ വാഗ്ദാനം ചെയ്തു.
സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ ഹക്കീം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് സ്വാദിഖലിഖാൻ അധ്യക്ഷനായി. എ ത്വാഹാ മുസ്‌ലിയാർ ഉദ്ബോധനം നടത്തി. സെക്രട്ടറി ഷേഖ് പി. ഹാരിസ്,മുനിസിപ്പൽ ചെയർമാൻ ശശികല, കെ.പി.സി.സി(എസ്)ജനറൽസെക്രട്ടറി ഐ.ശിഹാബുദ്ദീൻ. ശിവപ്രസാദ്,അഡ്വ ശഹീദ് അഹമ്മദ്, എ ഷാജഹാൻ (എം ഇ എസ്,),കൃഷകുമാർ (ബി ജെ പി),എ സൈനുലബ്ദീൻ കോൺഗ്രസ്, ലിയകത്ത് പറമ്പി, മുജീബ് റഹുമാൻ, സാദത്ത് പി ഹമീദ്, ഷേഖ് അഹമ്മദ്,എ ജെ ഷാജഹാൻ,എന്നിവർ സംസാരിച്ചു.