മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറം നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് നൈറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് വന്നു ചേർന്നത്. പെരുന്നാൾ ഒന്നാം ദിനം വൈകിട്ട് 6.30 നു തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി ഏറെ വൈകി അവസാനിക്കുമ്പോഴും പുറത്ത് തുറസ്സായ സ്ഥലത്ത് പ്രോഗ്രാം അവസാനം വരെ കാണാൻ ജനങ്ങൾ നിറഞ്ഞു കവിഞ്ഞു.
ഒപ്പനയും ഡാൻസും ഒപ്പം പ്രശസ്ത ഗായകരായ സലീം കോടത്തൂർ, നിസാം തളിപ്പറമ്പ്, റിഷാദ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത നിഷയും ആയിരുന്നു പ്രധാന പരിപാടികൾ. ഗസൽ ബഹ്‌റൈൻ മുട്ടിപ്പാട്ട്, ടീം മെഹന്തി ഒപ്പന, ടീം മഞ്ചാടി ഡാൻസ്, മണിപ്പൂരി ഡാൻസ് അടക്കം മറ്റു പരിപാടികളും ഉണ്ടായിരുന്നു.
ഈദ് തലേന്ന് ബി കെ എസ് എഫ് മെഹന്ദി രാവും പരിപാടിക്ക് മുന്നോടിയായി നടത്തിയിരുന്നു.ഈദ് നൈറ്റിൽ അദരണീയരായ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലാറി, വൺ ബഹ്റൈൻ സാരഥി ആൻ്റണി പൗലോസ്. പ്രമുഖ വ്യവസായികളായ പമ്പാവാസൻ, മുഹമ്മദ് ഫാസിൽതുടങ്ങി വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൺവീനർ ഹാരിസ് പഴയങ്ങാടി സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വിവിധ സ്പോൺസർമാർക്കുള്ള ഉപഹാര സമർപ്പണം അതിഥികൾ നിർവ്വഹിച്ചു. ബി കെ എസ് എഫ് ഭാരവാഹികൾ ആയ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി,സ്വാഗതസംഘം ഭാരവാഹികളായ ഫ്രാൻസിസ് കൈതാരത്ത്.അനസ് റഹിം, ജ്യോതിഷ് പണിക്കർ, മജീദ് തണൽ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.
പരിപാടിക്ക് മണിക്കുട്ടൻ കാസിം പാടത്തകായിൽ, ലത്തീഫ് മരക്കാട്ട്, ഫസൽ ഹഖ്, അൻവർ കണ്ണൂർ, സൈനൽ, നെജീബ് കണ്ണൂർ, മനോജ് വടകര, ഷീജു, സലാം മമ്പാട്ട്മൂല, നൗഷാദ് പുനൂർ, നുബിൻ അൻസാരി, സലിം നമ്പ്ര, അൻവർ ശൂരനാട്, സുഭാഷ് തോമസ്, സത്യൻ പേരാമ്പ്ര, അജീഷ് കെ.വി., മൻഷീർ, ഷിബു ചെറുതിരുത്തി, ഖയിസ് കണ്ണൂർ, ഫൈസൽ പട്ടാണ്ടി, അജി.പി.ജോയ്, സലാം മമ്പാട്, ബ്ലസൺ, സിദ്ധീഖ്, റാഷി കണ്ണങ്കോട്ട്, ദീപക് തണൽ, ഹുസൈൻ വയനാട്, മൊയ്തീൻ ഹാജി, മുഹമ്മദ് ഫാസിൽ, ജാബിർ, മുസ്തഫ കുന്നുമ്മൽ, സിറാജ് മമ്പ്ര, ഷെമീർ സെലീം, സെലീന റൗഫ്, സുമി ഷെമീർ, മുബീന മൻശീർ, ഷിഹാബ് കറുകപ്പുത്തൂർ എന്നിവർ നേതൃത്വം നൽകി