കുവൈത്ത് സിറ്റി: ഗാസയില്‍ കുവൈത്ത് മെഡിക്കല്‍ ടീമിന്റെ സേവനം തുടരുന്നു.   ഗാസയുടെ തെക്കൻ പ്രദേശങ്ങളിൽ രോഗികൾ, പരിക്കേറ്റവർ തുടങ്ങിയവര്‍ക്കായി ശസ്ത്രക്രികള്‍ അടക്കമുള്ള ആവശ്യമായ സഹായങ്ങളാണ് നല്‍കി വരുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 75-ലധികം ശസ്ത്രക്രിയകള്‍ സംഘം നടത്തി.
കുവൈത്ത് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലും യൂറോപ്യൻ ഹോസ്പിറ്റലിലും റിലീഫ് മെഡിക്കൽ ടീം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് മെഡിക്കൽ പ്രതിനിധി സംഘത്തലവൻ, കുവൈത്ത് റിലീഫ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനി പറഞ്ഞു.
സംഘം രണ്ട് ദിവസത്തേക്ക് പ്രഭാതഭക്ഷണ പദ്ധതികൾ നടപ്പാക്കിയിരുന്നു. തെക്കൻ ഗാസ മുനമ്പിലെ റാഫ നഗരത്തിലെ ക്യാമ്പുകളിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് പച്ചക്കറി കൊട്ടകളും വിതരണം ചെയ്‌തെന്ന് അദ്ദേഹം അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed