കോട്ടയം: വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷ്ണു (21) എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയത്തെ സ്വകാര്യ കോളജിലെ ബി.ബി.എ. വിദ്യാര്‍ത്ഥികളാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വടയാറില്‍ ഉത്സവം കൂടിയശേഷം വീട്ടിലേക്ക് തിരികെ വരുന്നവഴിയായിരുന്നു അപകടമുണ്ടായത്.