പത്തനംതിട്ട: വിവാദങ്ങളില്‍പ്പെടുമ്പോള്‍ ആരുടേയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്റണിയുടേതെന്ന് ആന്റോ ആന്റണി. വിവാദ ദല്ലാൾ ടി.പി. നന്ദകുമാറുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
അനില്‍ ആന്റണിക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്ര വിവരദോഷം പറയുന്ന ഒരുവ്യക്തിക്ക് മറുപടിപറയാന്‍ വേറെ ജോലിയൊന്നുമില്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു.
‘‘തിരഞ്ഞെടുപ്പിനു മുന്നോടിയായി ഞാൻ സമർപ്പിച്ച സത്യവാങ്‌മൂലം അവിടെ ഉണ്ടല്ലോ. എനിക്കെതിരെ നാലു സമരത്തിൽ പങ്കെടുത്തതിന്റെ കേസുകൾ മാത്രമേയുള്ളൂ. അതല്ലാതെ എനിക്കെതിരെ കേസൊന്നുമില്ല. ഇതുവരെ എന്തെങ്കിലും കേസുണ്ടോ എന്റെ പേരിൽ? ഇല്ലാത്ത കള്ളക്കഥയും പറഞ്ഞു നടക്കുന്നത് എന്തിനാണ്?’’ – ആന്റോ ആന്റണി ചോദിച്ചു.