തിരുവനന്തപുരം: തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി  ക്രിസ് ഗോപാലകൃഷ്ണൻ. രാഷ്ട്രീയ യാത്രയിലെ പുതിയ ഒരു അധ്യായത്തിന് തുടക്കമിടുന്ന രാജീവ് ചന്ദ്രശേഖറിന് ആശംസകൾ അറിയിച്ചു എക്സിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയും ഇൻഫോസിസ് സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണൻ കുറിപ്പ് പങ്ക് വെച്ചത്. 
“ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച ഡിജിറ്റൽ എക്കണോമി ആണ്. ഇന്ത്യയെ അത്തരമൊരു വളർച്ചയിലേക്ക് നയിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ വളരെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്തയാളാണ്”, ക്രിസ് ഗോപലകൃഷ്ണൻ കുറിപ്പിൽ എഴുതുന്നു. ഇന്ത്യയിലെ യുവാക്കൾക്കും അവരുടെ സ്റ്റാർട്ടപ്പ് സ്വപനങ്ങൾക്കും പ്രചോദനമാണ് രാജീവ് ചന്ദ്രശേഖർ. 
18 വർഷം എം പിയായിരുന്ന കാലത്ത് ഡിജിറ്റൽ സ്വകാര്യത ടെക് പോളിസികളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ വളരെ സുപ്രധാന സംഭാവന ചെയ്തയാളാണ്. കേന്ദ്ര മന്ത്രിയായപ്പോൾ സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക്സ് നിർമാണത്തിനും സെമി കണ്ടക്ടർ വ്യവസായ മേഖലയിലെ അതികായന്മാരെ കൊണ്ട് വരുന്നതിലും രാജീവിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ആ അർത്ഥത്തിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളയാളാണ് അദ്ദേഹമെന്നും ക്രിസ് ഗോപാലകൃഷ്ണൻ തന്റെ കുറിപ്പിൽ പറയുന്നു. 
ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കുറിപ്പിൽ പങ്ക് വെക്കുന്നു. 

@Rajeev_GoI Wishing all the best pic.twitter.com/ZRf4R3Olqw
— kris gopalakrishnan (@kris_sg) April 10, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed